ഇടതുപക്ഷത്തിൻ്റെ അൽ- മതേതരത്വം അം​ഗീകരിക്കാനാകില്ല; വഖ്ഫ് ഭേ​ദ​ഗതി ബില്ലിലെ സെക്ഷൻ 40 നീക്കം ചെയ്യാൻ മുഖ്യമന്ത്രിക്ക് തൻ്റേടമുണ്ടോ? ഷോൺ ജോർജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതുപക്ഷത്തിന്റെ അൽ- മതേതരത്വം അം​ഗീകരിക്കാനാകില്ല; വഖ്ഫ് ഭേ​ദ​ഗതി ബില്ലിലെ സെക്ഷൻ 40 നീക്കം ചെയ്യാൻ മുഖ്യമന്ത്രിക്ക് തൻ്റേടമുണ്ടോ? ഷോൺ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 08:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വഖ്ഫ് അധിനിവേശത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. വഖ്ഫ് പറയുന്ന ഭൂമിയെല്ലാം വഖ്ഫിന്റെയാകുമെന്ന വഖ്ഫ് ഭേദ​ഗതി നിയമത്തിലെ സെക്ഷൻ 40 നീക്കം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് തൻ്റേടമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുമ്പോൾ മിണ്ടാതിരിക്കുകയും പാലസ്തീനിൽ കൊല്ലപ്പെടുമ്പോൾ പ്രതിഷേധം നടത്തുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ അൽ- മതേതതത്വം, കേരളത്തിലെ വൺ സൈഡ് മതേതരത്വം അം​ഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ സൗകര്യമില്ലെന്നും അദ്ദേഹം ജനം ടിബേറ്റിൽ പറഞ്ഞു.

വഖ്ഫ് ഭേദ​ഗതി നിയമത്തെ തുടക്കം മുതൽ എതിർക്കുകയും നിയമസഭയിൽ എതിർപ്പ് കൃത്യമായി രേഖപ്പെടുത്തി പ്രമേയം പാസാക്കുകയും ചെയ്ത മുന്നണികളാണ് യുഡിഎഫും എൽഡിഎഫും. അന്തസുള്ള നിയമനിർമാണ സഭയുടെ ജോലി ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്തിരുന്നെങ്കിൽ നിങ്ങളെ അഭിനന്ദിച്ചേനെ. ഇടതുപക്ഷവും വലതുപക്ഷവും ഐക്യകണ്ഠേന യാതൊരു മര്യാദയുമില്ലാതെ, ബില്ലിനെ കുറിച്ച് ചർച്ച ചെയ്യാതെ ഏതാനും ഭാ​ഗം മാത്രം പരാമർശിച്ച് കരിനിയമമായി ജനങ്ങളുടെ മുൻപിൽ ചിത്രീകരിച്ച് ഇതിനെതിരെ പ്രമേയം പാസാക്കി. അത് തെറ്റോ ശരിയോ എന്നതാണ് വിഷയമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം പാർലമെൻ്റിലെത്തുമ്പോൾ ഒരുമിച്ച് നിലപാടെടുക്കുന്നവരാണ് കേരളത്തിലെ രണ്ട് പ്രബല മുന്നണികൾ. ഇവിടെ നിന്ന് പോകുന്ന ജനപ്രതിനിധികൾ പാർലമെൻ്റിൽ‌ എഴുന്നേറ്റ് നിന്ന് എതിർക്കുന്നതിന് പകരം വഖഫ് ആക്ട് വേണം, ഇതിന്റെ ദോഷവശങ്ങൾ‌ ഉൾ‌പ്പടെ പറയാനുള്ള സാമാന്യ മര്യാദ കാണിക്കണം. പാർലമെൻ്റിൽ ബിൽ വരുമ്പോൾ ഈ മര്യാദ കാണിച്ചില്ലെങ്കിൽ തിരിച്ച് കേരളത്തിലേക്ക് വരുമ്പോൾ കൃത്യമായി അതിന് മറുപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബിജെപി വർ​ഗീയത പറയുന്നുവെന്നാണ് ഇടതു-വലത് മുന്നണികളുടെ പ്രധാന ആരോപണം. വഖ്ഫ് ആക്ടിനെ കുറിച്ച് പറയുമ്പോൾ എന്തിനാണ് മുസ്ലീം സംഘടനകളെയും മുസ്ലീംങ്ങളെയും വലിച്ചിഴയ്‌ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി വഖ്ഫിനെതിരെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരും പറഞ്ഞിട്ടല്ലല്ലോ സമുദായ നേതാക്കളുടെ യോ​ഗം വിളിച്ചതെന്നും ഷോൺ ജോർജ് ചോദിച്ചു. സമുദായ നേതാക്കൾക്കെന്താ ഇതിൽ കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഒരു നിയമനിർമാണം നടത്തുമ്പോൾ‌ എല്ലാ പ്രാവശ്യത്തെയും പോലെ ഒരു ഭീകര നിയമമായി ചിത്രീകരിക്കാൻ സാധിച്ചില്ല, അതിൽ പരാജയമുണ്ടായി. അതാണ് ഈ വിഭ്രാന്തിയുടെ കാര്യമെന്നും അദ്ദേഹം തുറന്നടിച്ചു.

പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ എത്രയേറെ പ്രമേയങ്ങൾ പാസാക്കിയവരാണ് ഇവർ. എന്നാൽ രാജ്യത്തെ ഏതെങ്കിലുമൊരു മുസ്ലീം മതവിശ്വാസിക്ക് എന്തെങ്കിലും സംഭവിച്ചോയെന്നും ഷോൺ ജോർജ് ചോദിച്ചു. കാലങ്ങളായി മോദി സർക്കാർ കൊണ്ടുവരുന്ന കരിനിയമങ്ങളായി ചിത്രീകരിക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ ഇന്ത്യ മറിച്ചുവയ്‌ക്കുന്ന സമരങ്ങൾ ചെയ്തവരാണ്. എന്നാൽ ഇന്ന് കശ്മീർ സമാധാനത്തിന്റെ പാതയിലാണ്. കഴിഞ്ഞ വർഷം കേരളത്തിൽ എത്തിയത് 1.80 കോടി ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയതെങ്കിൽ കശ്മീരിലെത്തിയത് 1.99 കോടി ലക്ഷം പേരാണ്. ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകൾ അവിടേക്കെത്തുന്നുവെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

Tags: shone georgeMUNAMBAMwaqaf
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies