മുംബൈ: തിരിച്ചു കയറി ഇന്ത്യൻ ഓഹരി വിപണി. അമേരിക്കയുടെ സാരഥിയെ കണ്ടെത്താനുള്ള വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയതോടെയാണ് ഓഹരി വിപണി ഉണർന്നത്. 800 പോയിൻ്റാണ് സെൻസെക്സ് ഉയർന്നത്. 50 പോയിന്റ് ഉയർന്ന് 24,450 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം പുരോഗമിക്കുന്നത്. ഐടി, ഓട്ടോ, ലോഹ വിപണികൾ പച്ചപിടിക്കുകയാണ്.
ഇന്നലെ വരെ തകർച്ചയിലായിരുന്നു ഓഹരി വിപണി. ഒറ്റയടിക്ക് നിക്ഷേപകരുടെ സമ്പത്തിൽ 7.37 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിരുന്നു. ട്രംപ് തന്നെ അമേരിക്കയെ നയിക്കുമെന്ന് ഉറപ്പായതോടെയാണ് ഓഹരി വിപണിയിൽ കുതിപ്പുണ്ടായത്. അമേരിക്ക പ്രസിഡൻ്റിനെ തെരഞ്ഞെടുത്തതോടെ ഓഹരി വിപണിയചിലെ അസ്ഥിരതയ്‌ക്ക് വിരാമം ആയെന്ന് വിലയിരുത്തപ്പെടാം.