ബോളിവുഡ് താരദമ്പതികളിൽ ആരാധകർ ഏറെയുള്ള സെലിബ്രിറ്റികളാണ് ആലിയയും രൺബീറും. മകൾ റാഹയുടെ പിറന്നാൾ ദിനമായിരുന്നു നവംബർ ആറ്. നിരവധി പേർ റാഹയ്‌ക്ക് ആശംസകളറിയിച്ച് രംഗത്തുവന്നിരുന്നു. ഇന്നേദിവസം തീർത്തും സവിശേഷമായ ഒരു പോസ്റ്റാണ് അമ്മ ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രണ്ട് വയസായ റാഹയുടെ ഇതുവരെ ആരും കാണാത്ത ചിത്രം ആലിയ പോസ്റ്റ് ചെയ്തു.
രണ്ട് വർഷം മുൻപ് റാഹ ജനിച്ച ദിവസം, ആശുപത്രിയിൽ നിന്നെടുത്ത ചിത്രമാണ് ആലിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. റാഹയെ മാറോട് ചേർത്തിരിക്കുന്ന ആലിയയേയും ഇരുവരെയും നെഞ്ചോട് ചേർത്തിരിക്കുന്ന രൺബീറിനേയും ചിത്രത്തിൽ കാണാം.
View this post on Instagram
വെറും ആഴ്ചകൾ മാത്രം പ്രായമുള്ള റാഹയെ ലാളിക്കാൻ ഇപ്പോഴും കൊതിയാകുന്നുവെന്ന് ആലിയ പറഞ്ഞു. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ മക്കൾ എന്നെന്നും കുഞ്ഞായിരിക്കണമെന്ന് ആഗ്രഹിക്കുമെന്നും ആലിയ പറയുന്നു. ഓരോ ദിവസവും പിറന്നാൾകേക്കിന്റെ മധുരം പകരുന്ന റാഹയ്‌ക്ക്, ഹാപ്പി ബെർത്ത്ഡേ എന്നും ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റ് ചെയ്ത് അരമണിക്കൂർ പിന്നിടുമ്പോഴേക്കും എട്ട് ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. നിരവധി സെലിബ്രിറ്റികൾ പോസ്റ്റിന് താഴെ ആശംസകൾ പങ്കുവയ്‌ക്കുകയും ചെയ്തു.