"ഹിന്ദുക്കളെ രണ്ട് മണിക്കൂറിനുള്ളിൽ ഭാഗീരഥി നദിയിൽ മുക്കു" മെന്ന ഹുമയൂൺ കബീറിന്റെ ഭീഷണിക്ക് മറുപടി പറഞ്ഞു: മിഥുൻ ചക്രവർത്തിക്കെതിരെ ബംഗാളിൽ കേസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഹിന്ദുക്കളെ രണ്ട് മണിക്കൂറിനുള്ളിൽ ഭാഗീരഥി നദിയിൽ മുക്കു” മെന്ന ഹുമയൂൺ കബീറിന്റെ ഭീഷണിക്ക് മറുപടി പറഞ്ഞു: മിഥുൻ ചക്രവർത്തിക്കെതിരെ ബംഗാളിൽ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 07:36 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത:“ഹിന്ദുക്കളെ രണ്ട് മണിക്കൂറിനുള്ളിൽ ഭാഗീരഥി നദിയിൽ മുക്കു” മെന്ന ടി എം സി നേതാവ് ഹുമയൂർ കബീറിന്റെ ഭീഷണിക്ക് മറുപടി പറഞ്ഞ ബോളിവുഡ് നടനും ബി.ജെ.പി. നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ ബംഗാള്‍ പോലീസ് കേസെടുത്തു. ഒക്ടോബർ 27ന് നടത്തിയ പ്രസംഗത്തിനിടെ നടത്തിയ പരാമർശത്തിനെതിരെയാണ് പശ്ചിമ ബംഗാൾ പോലീസ് ചൊവ്വാഴ്ച ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീർ നടത്തിയ വർഗീയ പ്രസ്താവനയ്‌ക്കുള്ള മറുപടിയായിരുന്നു മിഥുൻ ചക്രവര്‍ത്തിയുടെ പ്രസംഗം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഭരത്പൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് ഹുമയൂൺ കബീർ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ , “ഹിന്ദുക്കളെ രണ്ട് മണിക്കൂറിനുള്ളിൽ ഭാഗീരഥി നദിയിൽ മുക്കും അല്ലെങ്കിൽ അല്ലെങ്കിൽ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന്” ടിഎംസി എംഎൽഎ ഹുമയൂൺ കബീർ ഭീഷണിപ്പെടുത്തിയിരുന്നു.

“ഞാൻ നിങ്ങളെ (ഹിന്ദുക്കളെ പരാമർശിച്ച്) ഭാഗീരഥി നദിയിൽ രണ്ട് മണിക്കൂറിനുള്ളിൽ മുക്കിയില്ലെങ്കിൽ ഞാൻ രാഷ്‌ട്രീയം ഉപേക്ഷിക്കും. നിങ്ങൾ 30 ശതമാനം ആളുകളാണ്, ഞങ്ങൾ 70 ശതമാനമാണ്.” ഹുമയൂൺ കബീർ പറഞ്ഞു. ഇത് അന്ന് വിവാദമാകുകയും ഈ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗം. ബി.ജെ.പിയുടെ പശ്ചിമ ബംഗാളിലെ അംഗത്വ വിതരണ ക്യാമ്പെയിന്റെ ഉദ്ഘാടനമായിരുന്നു പ്രസംഗ വേദി.

സാൾട്ട് ലേക്ക് നിവാസിയായ കൗശിക് സാഹ ബിദാൻ നഗർ നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ മിഥുന്‍ ചക്രബര്‍ത്തിയുടെ മറുപടിപ്രസംഗത്തെ കലാപാഹ്വാനമായാണ് എന്ന് എഫ്.ഐ.ആറില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മിഥുന്‍ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തത് പ്രതികാര രാഷ്‌ട്രീയമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശുകന്ത മജുംദാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രകോപനപരമായി യാതൊന്നുമില്ല. പോലീസിനെ രാഷ്‌ട്രീയ ഉപകരണമാക്കിക്കൊണ്ട് അദ്ദേഹത്തെ പേടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മജുംദാര്‍ പറഞ്ഞു.

Tags: west bengalHate SpeachMithun ChakrabortyHumayun Kabir
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies