തിരുവനന്തപുരം : വാഹനം ഉപയോഗിച്ച് അപകടകരമായ സ്റ്റണ്ട് റീൽസ് നടത്തിയവരുടെ വീടുകളിൽ റെയ്ഡ് . ‘ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് ‘ എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടന്നത് . പോലീസും , മോട്ടോർ വാഹവകുപ്പും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
സൈബർ പട്രോളിംഗ് വഴിയാണ് ഇത്തരത്തിൽ വാഹനനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തിയത് . 2,26,250 രൂപ പിഴ പിഴയിടുകയും ചെയ്തു.
തിരുവനന്തപുരം സിറ്റിയ്‌ക്കുള്ളിൽ 11 പേരാണ് ഇത്തരത്തിൽ നിയമലംഘനം നടത്തി റീൽസ് ചെയ്തത് . ഇതിൽ നാലു വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 30 ബൈക്ക് ഉടമകൾക്ക് നോട്ടീസ് നൽകി. ഇതിൽ 21 ബൈക്കുകള്‍ പിടിച്ചെടുത്തു. എല്ലാ വാഹന ഉടമകള്‍ക്കും പിഴ അടയ്‌ക്കാനായി നോട്ടീസ് നൽകിയിട്ടുണ്ട് .
ഇത്തരത്തിൽ അപകടകരമായി റീൽസ് ചെയ്യുന്നതിനെതിരെ പല തവണ പരാതികൾ ഉയർന്നിരുന്നു . പലപ്പോഴും ഇത്തരം റീൽസുകൾ ആക്സിഡന്റുകളിൽ കലാശിച്ചിട്ടുമുണ്ട്.