വിദ്വേഷം വിൽക്കുന്നവർ ഇന്ത്യയുടെ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം നടത്തേണ്ട: രാഹുലിൻറെ ലേഖനത്തിൽ വിമർശനവുമായി രാജകുടുംബത്തിലെ നേതാക്കൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്വേഷം വിൽക്കുന്നവർ ഇന്ത്യയുടെ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം നടത്തേണ്ട: രാഹുലിന്റെ ലേഖനത്തിൽ വിമർശനവുമായി രാജകുടുംബത്തിലെ നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 01:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ രാജവംശങ്ങളെക്കുറിച്ച് ലേഖനത്തിൽ അപമാനകരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ വിമർശനവുമായി രാജകുടുംബത്തിലെ നേതാക്കൾ. വിദ്വേഷം വിൽക്കുന്നവർക്ക് ഇന്ത്യൻ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം നടത്താൻ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

കൊളോണിയൽ ചിന്താഗതിയുള്ള രാഹുൽ ഗാന്ധിക്ക് ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് ധാരണയില്ലെന്നും ഭാരത മാതാവിനെ അപമാനിക്കുന്നതിന് പകരം യഥാർത്ഥ ഇന്ത്യൻ നായകന്മാരെ ബഹുമാനിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“രാഹുൽഗാന്ധിയുടെ അജ്ഞത എല്ലാ പരിധികളും കടന്നിരിക്കുന്നു. രാജ്യത്തെ ഉയർത്തികൊണ്ടുവരാനാണ് താങ്കൾ ശ്രമിക്കുന്നതെങ്കിൽ ഭാരതമാതാവിനെ അപമാനിക്കുന്നത് നിർത്തുക. നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹദ്ജി സിന്ധ്യ, യുവരാജ് ബിർ തികേന്ദ്രജിത്ത്, കിറ്റൂർ ചെന്നമ്മ, റാണി വേലു നാച്ചിയാർ തുടങ്ങിയ യഥാർത്ഥ വീരന്മാരെ കുറിച്ച് പഠിക്കുക,” ജ്യോതിരാദിത്യ സിന്ധ്യ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ഇന്ത്യയുടെ പൈതൃകം ‘ഗാന്ധി’ എന്ന തലക്കെട്ടിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാത്രമാണ് യഥാർത്ഥ പോരാളികളുടെ കഥകൾ ആഘോഷിക്കപ്പെട്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയിലെ മുൻകാല രാജകുടുംബങ്ങളുടെ ത്യാഗം മൂലം മാത്രമാണ് സംയോജിത ഇന്ത്യ എന്ന സ്വപ്നം സാധ്യമായതെന്ന് ബിജെപി നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിവ്യകുമാരി പറഞ്ഞു.

ഒരു പ്രധാന ദിനപത്രത്തിലെ ലേഖനത്തിലെ രാഹുലിന്റെ പ്രസ്താവനയാണ് വിവാദമായത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ഇന്ത്യ നിശബ്ദമായിരുന്നു. ഇത് കമ്പനിയുടെ ബിസിനസ് വൈഭവം കൊണ്ടല്ലെന്നും മറിച്ച് അടിച്ചമർത്താനുള്ള അവരുടെ കഴിവുകൊണ്ടാണെന്നുമായിരുന്നു രാഹുൽ എഴുതിയത്. അനുസരണയുള്ള മഹാരാജാക്കന്മാരുമായും നവാബുമാരുമായും സഖ്യമുണ്ടാക്കി, കൈക്കൂലി നൽകിയും ഭീഷണിപ്പെടുത്തിയും കമ്പനി ഇന്ത്യയെ അടിച്ചമർത്തിയെന്ന് അദ്ദേഹം പരാമർശിച്ചു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

Tags: Rahul GandhiUnion Minister Jyotiraditya Scindiaroyal familiesarticleEast India Companypliant maharajas
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies