സുരക്ഷ​ ഉറപ്പാക്കാനാവില്ലെന്ന് കാനഡ; കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ; നടപടി ബ്രാംപ്ടൺ ക്യാമ്പിന് പുറത്തെ സംഘർഷത്തിന് പിന്നാലെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷ​ ഉറപ്പാക്കാനാവില്ലെന്ന് കാനഡ; കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ; നടപടി ബ്രാംപ്ടൺ ക്യാമ്പിന് പുറത്തെ സംഘർഷത്തിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 06:00 pm IST
FacebookTwitterWhatsAppTelegram

ടൊറന്റോ: കാനഡയിലെ കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ. ക്യാമ്പുകൾക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കാനഡ അറിയിച്ചതിനെ തുടർന്നാണ് നടപടി. ബ്രാംപ്ടണിലെ ക്യാമ്പിന് പുറത്ത് ഞായറാഴ്ച സംഘർഷം നടന്നിരുന്നു. ടൊറന്റോ കോൺസുലേറ്റ് ഇന്ന് നടത്താനിരുന്ന ക്യാമ്പും അരക്ഷിതാവസ്ഥ നിലനിൽക്കുന്നതിനാൽ റദ്ദാക്കി.

ഞായറാഴ്ചയായിരുന്നു ബ്രാംപ്ടണിലെ കോൺസുലർ ക്യാമ്പിനെതിരെ ആക്രമണം നടന്നത്. ഖാലിസ്ഥാൻ വാദികൾ ഹൈന്ദവ വിശ്വാസികൾക്കെതിരെ നടത്തിയ ആക്രമണത്തിനിടെയായിരുന്നു ഇതും. സുരക്ഷാ ഭീഷണി ഉയർന്നതോടെ കോൺസുലർ ക്യാമ്പുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോൺസുൽ ജനറൽ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കനേഡിയൻ സർക്കാർ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കോൺസുലർ ക്യാമ്പുകൾ റദ്ദാക്കാൻ തീരുമാനമെടുത്തത്.

വിദേശത്തു കഴിയുന്ന ഭാരതീയർക്ക് കോൺസുലേറ്റിന്റെ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് കാനഡയിലെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ നടത്തുന്നത്. സുരക്ഷ നിഷേധിച്ചതിനെ തുടർന്ന് ടൊറന്റോയിലെ ക്യാമ്പ് ഇന്ത്യൻ കോൺസുലേറ്റ് റദ്ദാക്കി. പാസ്പോർട്ട് ആവശ്യമടക്കമുള്ള വിഷയങ്ങൾ തീർപ്പാക്കാൻ പ്രവാസികൾക്ക് ദീർഘദൂരം യാത്ര ചെയ്യാതെ, കോൺസുലേറ്റിലെ അതേ സൗകര്യങ്ങൾ ലഭ്യമാക്കിയിരുന്ന ക്യാമ്പുകളാണ് ഇതോടെ വെല്ലുവിളി നേരിടുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം രേഖപ്പെടുത്തി.

“കാനഡയിൽ ധാരാളം ഇന്ത്യൻ പ്രവാസികളുണ്ട്. ഇതിൽ ഭൂരിഭാ​ഗം പേരും നവംബർ, ഡിസംബർ മാസങ്ങളാകുമ്പോൾ അവരുടെ ഡോക്യുമെന്റേഷൻ കാര്യങ്ങൾക്കായി കോൺസുലർ ക്യാമ്പുകളെ സമീപിക്കും. കോൺസുലേറ്റിനെ സമീപിക്കാതെ തന്നെ അവർക്ക് ഇന്ത്യൻ പ്രതിനിധികളുടെ സഹായത്തോടെ ഇത്തരം പേപ്പർ വർക്കുകളുടെ പ്രക്രിയ കോൺസുലർ ക്യാമ്പുകളിൽ പൂർത്തിയാക്കാം. അതുകൊണ്ടുതന്നെ കാനഡയിലുള്ള ഇന്ത്യൻ വംശജർക്കും ഭാരതീയപൗരന്മാർക്കും ഏറെ ​ഗുണകരമാണ് കോൺസുലർ ക്യാമ്പുകൾ. ഖാലിസ്ഥാൻ വാദികളുടെ ആക്രമണമുണ്ടായതോടെ കോൺസുലർ ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ടെങ്കിലും പ്രതികൂല സമീപനമായിരുന്നു. ഇന്ത്യൻ നയതന്ത്രജ്ഞരെ ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പ്രകോപിപ്പിക്കുക, നിരീക്ഷണത്തിലാക്കുക എന്നീ സാഹചര്യങ്ങളാണ് കഴിഞ്ഞ ഏതാനും കാലങ്ങളായി തുടരുന്നത്. ഇതൊരിക്കലും അം​ഗീകരിക്കാൻ സാധിക്കുന്നതല്ല.” കനേഡിയൻ പ്രതിനിധികളോട് ഇക്കാര്യം വിശദീകരിച്ച് കഴിഞ്ഞതാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

Tags: canadaIndian ConsulateIndiaConsular Camp
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies