"ബെല്ലും ബ്രേക്കുമില്ലാത്ത വണ്ടിക്ക് തുല്യം, ഡ്രൈവർ സീറ്റിൽ ആരെന്ന് തർക്കം" പോളിംഗിന് രണ്ടാഴ്ച ശേഷിക്കെ MVA സഖ്യത്തിൽ അടിപിടി തന്നെയെന്ന് നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബെല്ലും ബ്രേക്കുമില്ലാത്ത വണ്ടിക്ക് തുല്യം, ഡ്രൈവർ സീറ്റിൽ ആരെന്ന് തർക്കം” പോളിംഗിന് രണ്ടാഴ്ച ശേഷിക്കെ MVA സഖ്യത്തിൽ അടിപിടി തന്നെയെന്ന് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 02:29 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 12 ദിവസം പോലും തികച്ചില്ല, എന്നിട്ടും മഹാവികാസ് അഘാഡി (MVA) സഖ്യത്തിൽ അടിപിടി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‍തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആരു മുഖ്യമന്ത്രിയാകും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിലാണ് MVA മുന്നണിയിൽ ലഹള നടക്കുന്നത്. ഡ്രൈവർ സീറ്റിൽ ആര് ഇരിക്കുമെന്ന തർക്കമാണ് മഹാവികാസ് അഘാഡിയിൽ. ബെല്ലും ബ്രേക്കും ചക്രങ്ങളുമില്ലാത്ത വണ്ടിക്ക് തുല്യമാണ് എംവിഎ എന്നും പ്രധാനമന്ത്രി വിമർശിച്ചു.

എംവിഎ സർക്കാർ അധികാരത്തിൽ വന്നാൽ പിന്നെ എല്ലാ വികസനപ്രവർത്തനങ്ങൾക്കും സർക്കാർ നയങ്ങൾക്കും അടിമുടി തടസമാകുമെന്ന് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്കറിയാം. കാരണം എംവിഎ സർക്കാർ ഭരിച്ച 2.5 വർഷം അവർ കണ്ടതാണ്. സംസ്ഥാനത്തിന് ആവശ്യമായ ഭരണം കാഴ്ചവെക്കാൻ ബിജെപി നയിക്കുന്ന സഖ്യത്തിന് മാത്രമേ കഴിയൂവെന്ന് ജനങ്ങൾക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചാരണങ്ങളിൽ പങ്കെടുക്കാൻ ധൂലെയിൽ എത്തിയപ്പോഴായിരുന്നു നരേന്ദ്രമോദിയുടെ പരാമർശം. അടുത്തയാഴ്ച സംസ്ഥാനത്തുടനീളം എട്ട് റാലികളിൽ മോദി പങ്കെടുക്കുമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്.

ഇന്ത്യയിലെ വനവാസി സമൂഹങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് നരേന്ദ്രമോദി വിമർശിച്ചു. രാജ്യത്തെ എല്ലാ വനവാസി വിഭാഗങ്ങൾക്കിടയിലും ഭിന്നത സൃഷ്ടിക്കുക എന്നതാണ് കോൺഗ്രസ് അജണ്ട. ഇതേ ഗൂഢാലോചന മതഗ്രൂപ്പുകൾക്കിടയിൽ കോൺഗ്രസ് പരീക്ഷിച്ചപ്പോഴാണ് അത് ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ചതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

ഇപ്പോൾ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരെ പരസ്പരം തമ്മിലടിപ്പിക്കാനാണ് കോൺ​ഗ്രസ് നീക്കങ്ങൾ നടത്തുന്നത്. എന്നാൽ ഐക്യത്തോടെ നിൽക്കുന്നിടത്തോളം കാലം നിങ്ങൾ ശക്തമായി നിലകൊള്ളുക തന്നെ ചെയ്യുമെന്ന് നരേന്ദ്രമോദി ജനങ്ങളോട് പറഞ്ഞു.

Tags: MVAMaha Vikas AghadiNarendra Modi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies