സുഗതകുമാരിയുടെ നവതി ആഘോഷം; ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി പദ്ധതിക്ക് തുടക്കമായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഗതകുമാരിയുടെ നവതി ആഘോഷം; ഒരു തൈ നടാം നല്ല നാളെയ്‌ക്ക് വേണ്ടി പദ്ധതിക്ക് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 07:02 pm IST
FacebookTwitterWhatsAppTelegram

പെരുമ്പാവൂർ: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു തൈ നടാം നല്ല നാളെയ്‌ക്ക് വേണ്ടി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതി കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാൾ പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിലെ വിദ്യാർത്ഥിനി സംഘമിത്രക്ക് തൈ നൽകി നിർവഹിച്ചു.

സുഗതകുമാരി കവിതകളുടെ നൃത്താവിഷ്‌ക്കാരത്തോടെയാണ് പരിപാടി തുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കേന്ദ്രമന്ത്രി, അർജുൻ റാം മേഘ്‌വാൾ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ,എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി, കുമ്മനം രാജശേഖരൻ എന്നിവർ വൃക്ഷതൈകൾ നട്ടു. ഡോ. അബ്ദുൾ കലാം സ്മൃതി മണ്ഡപത്തിൽ മന്ത്രിയും അതിഥികളും കുട്ടികളും തൊണ്ണുറ് മൺ ചിരാതുകളിൽ ദിപം തെളിയിച്ചു.

പ്രഗതി അക്കാദമിയിൽ ഫലവൃക്ഷം, ഓഷധച്ചെടി, പൂച്ചെടി, വനവൃക്ഷം തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട 90 ഇനം തൈകൾ വെച്ച് വിദ്യാലയ വളപ്പിൽ സൂഷ്മവനം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. സുഗതകുമാരി എഴുതിയ ഒരു തൈ നടാം എന്ന കവിത ആലപിച്ചു കൊണ്ട് കുട്ടികൾ തന്നെ നട്ട് പരിപാലിച്ച് കുട്ടി വനമായി നിലനിർത്തും. വിദ്യാലയ അങ്കണത്തിൽ നടന്ന സാംസ്‌ക്കാരിക സമ്മേളനം കേന്ദ്ര മന്ത്രി അർജുൻ റാം മേഘ് വാൾ ഭദ്രദിപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പ്രകൃതി അമ്മയാണെന്ന തിരിച്ചറിവ് പുതുതലമുറക്ക് നൽകുന്ന സുഗത സൂഷ്മവനം പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ക് വേണ്ടി അഹോരാത്രം പോരാടിയ മഹത് വനിതയാണ് സുഗതകുമാരിയെന്നും സുഗതകുമാരിയുടെ പേരിൽ പുതിയ തലമുറയ്‌ക്ക് പ്രകൃതിയെ സ്‌നേഹിക്കുകയെന്ന മഹത്തായ സന്ദേശം പകർന്ന് നല്കുന്ന പദ്ധതിയാണ് സുഗത സൂഷ്മ വനം പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുമ്മനം രാജശേഖരൻ ആമുഖഭാഷണം നടത്തി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂരിലെ ഹരിതകർമ്മ സേനാംഗങ്ങളെയും ആശാ വർക്കർമാരെയും ചടങ്ങിൽ ആദരിച്ചു. പ്രഗതി അക്കാദമി മാനേജിംഗ് ഡയരക്ടർ ഡോ. ഇന്ദിര രാജൻ പ്രഭാഷണം നടത്തി.

എൽദോസ് കുന്നപ്പിളളി എം.എൽ.എ, പെരുമ്പാവൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ പോൾ പത്തിക്കൽ, കൗൺസിലർ അരുൺദേവ് എന്നിവർ സംസാരിച്ചു. പ്രഗതി അക്കാദമി പ്രിൻസിപ്പൽ സുചിത്ര ഷൈ ചിന്ത്, സ്വാഗതവും ജനറൽ കൺവിനർ സുഗത നവത കമ്മിറ്റി ബി പ്രകാശ് ബാബു നന്ദിയും പറഞ്ഞു.

Tags: SUGATHAKUMARIകുമ്മനം രാജശേഖരൻഎൽദോസ് കുന്നപ്പിള്ളിസുഗതകുമാരിയുടെ നവതിപെരുമ്പാവൂർ പ്രഗതി വിദ്യാലയം
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies