മഹാരാഷ്ട്രയിൽ ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് ജിഹാദ്; പ്രവർത്തനം എൻജിഒ സംഘങ്ങളുടെ മറവിൽ; മുസ്ലീം വോട്ടർമാരെ ബിജെപിയിൽ നിന്ന് അകറ്റാൻ ആസൂത്രിതനീക്കം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മഹാരാഷ്‌ട്രയിൽ ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് ജിഹാദ്; പ്രവർത്തനം എൻജിഒ സംഘങ്ങളുടെ മറവിൽ; മുസ്ലീം വോട്ടർമാരെ ബിജെപിയിൽ നിന്ന് അകറ്റാൻ ആസൂത്രിതനീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെയും ബിജെപിയെയും പരാജയപ്പെടുത്താൻ വോട്ട് ജിഹാദും. എൻജിഒ സംഘങ്ങളുടെ മറവിൽ മുസ്ലീം വോട്ടുകൾ ബിജെപിക്കും എൻഡിഎയ്‌ക്കും എതിരാക്കി മാറ്റാനാണ് നീക്കം. മുസ്ലീം വോട്ടർമാരെ ബോധവൽക്കരിക്കാനെന്ന പേരിൽ നേരിട്ടെത്തി ക്യാമ്പെയ്ൻ നടത്തിയാണ് ഈ പ്രവർത്തനം നടത്തുന്നത്. 400 ഓളം എൻജിഒകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് പരീക്ഷിച്ചു വിജയിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 180 ഓളം എൻജിഒകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന്റെ ഇരട്ടിയിലധികം സംഘങ്ങളെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. മതാടിസ്ഥാനത്തിൽ വോട്ട് സ്വാധീനിക്കുന്നതുൾപ്പെടെ നഗ്നമായ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ഇതിൽ നടക്കുന്നത്.

കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെയുമുൾപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണയോടെയാണ് ഇവയുടെ പ്രവർത്തനങ്ങൾ. ശിവസേന ഉദ്ധവ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച മറാത്തി മുസ്ലീം സേവാ സംഘ് എന്ന എൻജിഒയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ. കൂടുതലും മുസ്ലീം ഭൂരിപക്ഷ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവർ വോട്ട് സ്വാധീനിക്കാൻ ശ്രമം നടത്തുന്നത്. വീടുകൾ കയറിയുളള ക്യാമ്പെയ്‌നാണ് പ്രധാനം.

മുസ്ലീം ജനസംഖ്യ കൂടുതലുളള ശിവാജി നഗർ, മുംബാദേവി, ബൈക്കുള, മലെഗാവ് സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപേ ക്യാമ്പെയ്ൻ തുടങ്ങിയിരുന്നു. തുടർച്ചയായ ആശയവിനിമയത്തിലൂടെ നിഷ്പക്ഷമായി ചിന്തിക്കുന്ന ആളുകളുടെ തലച്ചോറിലേക്ക് ബിജെപി വിരുദ്ധത കടത്തിവിടുകയും വോട്ട് മറുപക്ഷത്ത് എത്തിക്കുകയുമാണ് ഇവർ ലക്ഷ്യം വയ്‌ക്കുന്നത്.

മുസ്ലീം വോട്ടർമാരുമായി തുടർച്ചയായ ആശയവിനിമയം നടത്തുന്ന ഇവർ പൗരത്വ ഭേദഗതി, ഹിജാബ് വിഷയങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മുസ്ലീം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപിക്ക് എതിരാക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മുസ്ലീങ്ങളെ വോട്ടെടുപ്പിൽ സജീവമാക്കാനും ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവർത്തനമെന്നാണ് മറാത്തി മുസ്ലീം സേവാ സംഘ് നേതാവ് ഫക്കീർ മെഹ്‌മൂദ് താക്കൂറിന്റെ വിശദീകരണം. അതേസമയം രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി മറാത്തി മുസ്ലീം സേവാ സംഘം വർഗീയ ധ്രുവീകരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമീപമണ്ഡലങ്ങളെ അപേക്ഷിച്ച് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകാത്ത രീതിയിലായിരുന്നു പോളിംഗ് വർദ്ധന. ചില സ്ഥലങ്ങളിൽ 60 ശതമാനത്തിലധികം വരെ പോളിംഗ് ഉയർന്നു. ഇതേ തന്ത്രം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോഗിക്കാനാണ് മഹാവികാസ് അഘാഡി സഖ്യം നീക്കം നടത്തുന്നത്.

Tags: മറാത്തി മുസ്ലീം സേവാ സംഘ്എൻഡിഎമഹാരാഷ്ട്രvote jihadMaharashtra Assembly Electionവോട്ട് ജിഹാദ്Marathi Muslim seva Sangh
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies