പുകവലി നിർത്തണമെന്ന് ആഗ്രഹിച്ചാലും അതിന് സാധിക്കാത്തവരാണ് ഭൂരിപക്ഷം പേരും. പുകവലിയും മദ്യപാനവുമൊക്കെ നിർത്താൻ ഇച്ഛാശക്തി പ്രധാനമാണ്. അങ്ങനെ ഇച്ഛാശക്തിയുടെ പര്യായമായി മാറുകയാണ് ഒരു ടർക്കിഷ് പൗരൻ. 42-കാരനായ ഇബ്രാഹിം യൂസെൽ എന്നയാൾ തലയിൽ ചെമ്പ് കമ്പി കൊണ്ട് കൂട് പോലെ നിർമിച്ചിരിക്കുകയാണ്. പുകവലിക്കുന്നത് തടയാനാണ് അദ്ദേഹം ഇത്തരമൊരു വ്യത്യസ്ത വഴി കണ്ടെത്തിയിരിക്കുന്നത്.
ദിവസവും രണ്ട് പായ്‌ക്കറ്റ് വീതം കുറഞ്ഞത് 26 വർഷമെങ്കിലും പുകവലിച്ചിരുന്നയാളാണ് ഇബ്രാഹിം യൂസെൽ. ഒന്നിലധികം ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതിന് പരിഹാരമായാണ് 40 മീറ്റർ നീളമുള്ള ചെമ്പ് കമ്പിയിൽ ഹെൽമെറ്റിന്റെ ആകൃതിയിൽ ഇബ്രാഹിം ആവരണം നിർമിച്ചത്. സിഗരറ്റ് വായിലേക്ക് എത്താൻ അനുവദിക്കാത്ത വിധത്തിലായിരുന്നു അതിന്റെ നിർമാണം. ഹെൽമറ്റ് പോലെ തന്നെ ഇത് എടുത്ത് മാറ്റാനും സൗകര്യമുണ്ട്. ദിവസവും രാവിലെ തലയിൽ ഈ ആവരണം വച്ച്, താക്കോൽ വീട്ടിലുള്ളവരെ ഏൽപ്പിച്ചു. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നെ പിന്നെ ഇത് ശീലമായെന്ന് ഇബ്രാഹിം പറയുന്നു. 2013-ലാണ് ഇബ്രാഹിം ഈ സാഹസത്തിന് മുതിർന്നത്.
This gentleman, Ibrahim Yucel, a Turkish man who was 42 years old at the time of the events, decided in 2013 to have his head locked in a cage with the intention of quitting smoking; his wife was the only one who had the keys and she only opened it during meals. pic.twitter.com/1LupljbfYp
— non aesthetic things (@PicturesFoIder) November 7, 2024
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും ഇബ്രാഹിം പറയുന്നു. സ്ട്രോ വച്ചാണ് വെള്ളം കുടിച്ചിരുന്നത്. ഭക്ഷണം കഴിക്കേണ്ട സമയത്ത് ഭാര്യ താക്കേൽ ഉപയോഗിച്ച് തുറന്ന് നൽകും. ഭർത്താവിന്റെ ഈ പ്രവൃത്തിയിൽ ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ഭാര്യയും മകളും പറയുന്നു. പിന്നീട് ആരോഗ്യത്തിനായുള്ള ഇബ്രാഹിമിന്റെ പ്രതിബദ്ധതയ്‌ക്കൊപ്പം പങ്കുച്ചേരുകയായിരുന്നു ഇരുവരും. ഇബ്രാഹിമിന്റെ ദൃഢനിശ്ചയത്തിന്റെ കഥ ഇത്തിരി പഴയതാണെങ്കിലും ഇന്നും ഇൻ്റർനെറ്റിൽ ഇന്നും ഹിറ്റാണ്.















