"SKP"- മോഹൻലാലിന് സുചിത്രയുടെ കോഡ് നെയിം; ഫുൾഫോം കേട്ട് ഞെട്ടി ആരാധകർ; ലാലേട്ടൻ പോലും അറിഞ്ഞത് മൂന്നര പതിറ്റാണ്ടിന് ശേഷം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“SKP”- മോഹൻലാലിന് സുചിത്രയുടെ കോഡ് നെയിം; ഫുൾഫോം കേട്ട് ഞെട്ടി ആരാധകർ; ലാലേട്ടൻ പോലും അറിഞ്ഞത് മൂന്നര പതിറ്റാണ്ടിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 09:21 pm IST
Facebook
Twitter
WhatsAppTelegram

നടനവിസ്മയം മോ​ഹൻലാലിന്റെ ഭാര്യ സുചിത്ര പൊതുവെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള വ്യക്തിയല്ലെങ്കിൽ പോലും അടുത്തിടെയായി ചില ഓൺലൈൻ ചാനലുകൾക്ക് അവർ ഇന്റർവ്യൂ അനുവദിച്ചിരുന്നു. മോഹൻലാലിന്റെ സംസാരങ്ങളും അഭിമുഖങ്ങളും വേണ്ടുവോളം കണ്ടിട്ടുള്ള മലയാളികൾക്ക് അദ്ദേഹത്തിന്റെ പ്രിയപത്നി സംസാരിക്കുന്നത് കാണാനും വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നത് കേൾക്കാനും വലിയ ഇഷ്ടമാണ്. ആരാധകരെ സംബന്ധിച്ചിടത്തോളം സുചിത്രയുടെ കണ്ണിലൂടെ ലാലിനെ അറിയാനുള്ള ആകാംക്ഷയും വലുതാണ്. അവതാരക രേഖ മേനോന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ലാലേട്ടനെക്കുറിച്ചും ചെന്നൈയിലെ ജീവിതത്തെക്കുറിച്ചുമാണ് സുചിത്ര മനസുതുറക്കുന്നത്.

പണ്ടുപണ്ട്, മോഹൻലാലിനെ വിവാഹം കഴിക്കുന്നതിന് മുൻപ്, ലാലേട്ടന്റെ അഭിനയം കണ്ട് ആരാധന തോന്നി, അത് പിന്നീട് പ്രണയമായി രൂപപ്പെട്ട കാലത്ത്, സുചിത്ര തന്റെ വീട്ടിൽ മോഹൻലാലിനെ അഭിസംബോധന ചെയ്തത് ഒരു കോഡ് പേരിലായിരുന്നു. ഒരുപക്ഷെ ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ആ കോഡ് പേരിനെക്കുറിച്ച് ഒരിക്കലും അറിയാതെ പോയവരിൽ ഒരാളാകും മോഹൻലാൽ. അഭിമുഖത്തിൽ രേഖാ മേനോൻ തന്നെയാണ് തന്റെ ​ഗവേഷണത്തിന്റെ ഭാ​ഗമായി ആ കോഡ് പേരിനെക്കുറിച്ച് കണ്ടെത്തി സുചിത്രയോട് ചോദിച്ചത്. ഇപ്പോഴും ആ കോഡ് പേരിനെക്കുറിച്ച് ഓർക്കുന്നുണ്ടോയെന്നായിരുന്നു രേഖയുടെ ചോദ്യം. അക്കാര്യം കണ്ടുപിടിച്ച രേഖയെ നോക്കി ഞെട്ടൽ രേഖപ്പെടുത്തിയ സുചിത്ര പിന്നീട് പൊട്ടിച്ചിരിക്കുകയും കോഡ് പേര് പറയുകയും ചെയ്തു..

S.K.P – അതായിരുന്നു സാക്ഷാൽ മോഹൻലാലിന് സുചിത്ര നൽകിയ കോഡ് നെയിം. അതിന്റെ ഫുൾഫോം പറയാൻ കഴിയാതെ തലകുത്തി ചിരിക്കുന്ന സുചിത്രയെ പിന്നീട് അഭിമുഖത്തിൽ കാണാം. സുന്ദരക്കുട്ടപ്പൻ (SundaraKuttaPpan) എന്നതിനെ ചുരുക്കി ലാലേട്ടനെ സൂചിപ്പിക്കാൻ സുചിത്ര പറഞ്ഞിരുന്ന കോഡ് നെയിം ആണ് എസ്കെപി. “ചേട്ടന് ഇതറിയുമോയെന്ന് പോലും എനിക്കറിയില്ല”എന്നും സുചിത്ര ഇതിനോടൊപ്പം കൂട്ടിച്ചേർക്കുന്നുണ്ട്.

അന്നത്തെ കാലത്ത് വീട്ടിൽ വിവാഹോലചനകൾ വന്നുതുടങ്ങിയപ്പോഴാണ് തന്റെ പ്രണയം സുചിത്ര മാതാപിതാക്കളോട് തുറന്നുപറയുന്നത്. അമ്മയോടും അമ്മായിയോടും സുചിത്ര മനസുതുറന്നു.. തനിക്ക് പ്രണയമുണ്ട്, കക്ഷിയുടെ വീട് തിരുവനന്തപുരത്താണ്, അദ്ദേഹത്തെ കല്യാണം കഴിച്ചാൽ മതി.. സുചിത്രയുടെ വാക്കുകൾ കേട്ട് “ഏതോ ഒരു പയ്യൻ” എന്ന് കരുതിയ വീട്ടുകാർ പിന്നീട് ഞെട്ടി. നടൻ മോഹൻലാലിനെ ഇഷ്ടപ്പെടുന്നുവെന്നാണ് സുചിത്ര പറഞ്ഞത്. പിന്നീട് സുചിത്രയുടെ പിതാവ് (അന്തരിച്ച നടനും ചലച്ചിത്ര നിർമാതാവുമായ കെ. ബാലാജി) നടി സുകുമാരിയോട് കാര്യം അവതരിപ്പിക്കുകയും അവർ വഴി മോഹൻലാലിന്റെ കുടുംബത്തോടെ കാര്യം പറയുകയുമായിരുന്നു.

Tags: mohanlalsuchitra mohanlal
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies