സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്. കെ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്.
കോർട്ട് റൂമിൽ വക്കീൽ വേഷത്തിൽ നിൽക്കുന്ന സുരേഷ് ഗോപിയെയും അകത്തളത്തിൽ നിൽക്കുന്ന അനുപമ പരമേശ്വരനെയും പോസ്റ്ററിൽ കാണാം. ‘നീതി ലഭിക്കും’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.
അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്കുശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ്.കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ജെ ഫനിന്ദ്ര, റാഫി മതിര എന്നിവർ ചേർന്ന നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ നിർവ്വഹിക്കുന്നു.
ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ, എഡിറ്റർ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണൻ, ആർട്ട് ജയൻ ക്രയോൺ, കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, പ്രൊഡക്ഷൻ കൺട്രോളർ മുരുഗദാസ് മോഹൻ എന്നിവരാണ് അണിയറ പ്രവർത്തകർ.















