ക്ഷേത്രമതിൽക്കെട്ടിനകത്ത് വെൽഫെയർ പാർട്ടിയുടെ പരിപാടി; അനുമതി നൽകിയ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രമതിൽക്കെട്ടിനകത്ത് വെൽഫെയർ പാർട്ടിയുടെ പരിപാടി; അനുമതി നൽകിയ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 02:17 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ക്ഷേത്രമതിൽക്കെട്ടിനകത്ത് യോ​ഗം നടത്തി വെൽഫെയർ പാർട്ടി അംഗങ്ങൾ. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർട്ടിക്ക് ക്ഷേത്രാങ്കണത്തിൽ പരിപാടി നടത്താൻ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഒരു രാഷ്‌ട്രീയ പാർട്ടി നടത്തുന്ന പരിപാടിക്ക് അനുമതി കൊടുത്ത ക്ഷേത്രം അധികാരികൾക്കെതിരെയാണ് ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയത്.

കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിലായിരുന്നു പഞ്ചായത്തംഗം സമീറയുടെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടിയുടെ പരിപാടി. വളപട്ടണം പഞ്ചായത്തിലെ പത്താംവാർഡ് മെമ്പറാണ് സമീറ. വളപട്ടണത്തെ പൈതൃക നഗരങ്ങൾ സന്ദർശിച്ച് ആ സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ‘വളപട്ടണം പൈതൃക യാത്ര’ എന്ന പരിപാടിയുടെ ഭാ​ഗമായാണ് ക്ഷേത്രമതിൽക്കെട്ടിനകത്ത് വെൽഫെയർ പാർട്ടി അം​ഗങ്ങൾ യോ​ഗം ചേർന്നത്.

പരിപാടി നടത്തുന്നതിനുള്ള അനുമതി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് നൽകിയെന്നാണ് വിവരം. എന്നാൽ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഇക്കാര്യം അറിഞ്ഞില്ലെന്നും സൂചനയുണ്ട്. ഭരണസമിതിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്ന സംഘടനയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർട്ടിക്ക് ക്ഷേത്രമതിൽക്കെട്ടിന് അകത്ത് പരിപാടിനടത്താൻ അനുമതി കൊടുത്തുവെന്നതാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. ക്ഷേത്ര ഭരണസമിതിക്കെതിരെയാണ് ആക്ഷേപം.

Tags: TempleKannurWelfare Party of IndiaWelfare Party
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies