മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ജീവിതത്തിൽ തിരിച്ചറിവുകൾ വരുന്ന പല സംഭവങ്ങളും സംഭവിക്കാൻ സാധ്യത ഉണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും രോഗാദി ദുരിതങ്ങൾ അലട്ടുവാനും സാധ്യതയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കുടുംബ ബന്ധുജന പ്രീതി, മനഃസന്തോഷം,ദാമ്പത്യ ഐക്യം, ബന്ധു ജന സമാഗമം, സത്സുഹൃത്ത് ഭാഗ്യം എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
തൊഴിൽ വിജയം, ഉന്നത സ്ഥാന പ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ശത്രു ഭയം, വ്യവഹാര പരാജയം, സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
പാമ്പിന്റെ ദംശനമേൽക്കുവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. രോഗാദിദുരിതങ്ങൾ അലട്ടും. ശത്രു ദോഷം, മനശാന്തി കുറവ് എന്നിവ അനുഭവപ്പെടും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അന്യജനങ്ങളാൽ അറിയപ്പെടുവാനോ അവരിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുവാനോ ഇടനൽകും. പ്രേമകാര്യങ്ങൾ പൂവണിയുക, അന്യസ്ത്രീ ബന്ധം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബം വിട്ട് മാറി നില്ക്കേണ്ട അവസ്ഥ ഉണ്ടാകും. യാത്രയിൽ അപകടം ഉണ്ടാവാനും സാധ്യത ഉണ്ട്. ഉദര അസുഖം വരുവാൻ സാധ്യത ഉണ്ട്. ബന്ധു ജനങ്ങളുമായി പ്രശ്നം ഉണ്ടാവും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
സ്ഥാനപ്രാപ്തി, ആരോഗ്യ വർദ്ധനവ്, ഭക്ഷണ സുഖം, ഭാഗ്യ അനുഭവങ്ങൾ, ഭാര്യാ സുഖം, സത് സുഹൃത്തുക്കൾ എന്നിവ ലഭിക്കും. കലാകാരന്മാർക്കു അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
കൃഷി – പക്ഷി – മൃഗാദികൾക്ക് നാശം അവമൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും. രോഗാദി ദുരിതങ്ങൾ അലട്ടും. തൊഴിൽപരമായും മാനസികമായും ക്ലേശം വർദ്ധിക്കും. ശിരോരോഗം മുള്ളവർ ജാഗ്രത പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനോ അത് നടത്തിക്കൊടുക്കുവാനുള്ള സാഹചര്യം ഉണ്ടാകും. കുടുംബ ബന്ധുജനപ്രീതി, മന സന്തോഷം, ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)