റിയാദ്: ഹൃദയസ്പർശിയായ കാഴ്ചയ്‌ക്കാണ് റിയാദിലെ ജയിൽ സാക്ഷ്യം വഹിച്ചത്. 18 വർഷങ്ങൾക്ക് ശേഷം സൗദിയിലെ ജയിലിൽ കഴിയുന്ന മകൻ അബ്ദുൾ റഹീമിനെ കാണുമ്പോൾ ഫാത്തിമയുടെ കണ്ണുകൾ കലങ്ങിയിരുന്നു. കേരളക്കര ഒന്നടങ്കം ആഗ്രഹിച്ച നിമിഷം ഇതോടെ സഫലമായി.
റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിൽ എത്തിയാണ് കുടുംബം റഹീമിനെ കണ്ടത്. റഹീമിന്റെ സഹോദരൻ നസീറും അമ്മാവനും ഉമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. ജയിലിലെ കൂടിക്കാഴ്ചയ്‌ക്ക് ശേഷം കുടുംബം ഇന്ത്യൻ എംബസിയിലെത്തി.
കഴിഞ്ഞ ദിവസം ഉമ്മയെ കാണാൻ വിസമ്മതിച്ച റഹീം വീഡിയോ കോൾ വഴിയാണ് ഫാത്തിമയെ കണ്ടത്. ജയിലിൽ കിടക്കുന്നത് ഉമ്മ കാണുമ്പോഴുള്ള സങ്കടം സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് കാണാൻ അനുവദിക്കാതിരുന്നതെന്ന് റഹീം പറഞ്ഞിരുന്നു. അടുത്തമാസം 17നാണ് റഹീമിന്റെ കേസ് കോടതി പരിഗണിക്കുന്നത്.