'പക വീട്ടാനുള്ളതാണ് അളിയാ'; സൂപ്പർ ലീ​ഗ് സമ്മാനദാന ചടങ്ങിൽ കൈ കൊടുത്ത ബേസിലിനെ മൈന്റ് ചെയ്യാതെ താരങ്ങൾ; എയറിലാക്കി ടൊവിനോ ആരാധകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘പക വീട്ടാനുള്ളതാണ് അളിയാ’; സൂപ്പർ ലീ​ഗ് സമ്മാനദാന ചടങ്ങിൽ കൈ കൊടുത്ത ബേസിലിനെ മൈന്റ് ചെയ്യാതെ താരങ്ങൾ; എയറിലാക്കി ടൊവിനോ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 02:59 pm IST
FacebookTwitterWhatsAppTelegram

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. പരസ്പരം ട്രോളിക്കൊണ്ടുള്ള ഇരുവരുടെ പ്രതികരണങ്ങൾ കാണാനും പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ട്രോളന്മാരുടെ ഇത്തവണത്തെ ഇര ബേസിലായിരുന്നു. ബേസിലിന്റെ പുതിയ വീഡിയോയും അതിന് താഴെയുള്ള ടൊവിനോ തോമസിന്റെ കമന്റുമാണ് ആരാധകർക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത്. സൂപ്പര്‍ ലീഗ് കേരള ഫുട്‍ബോള്‍ മത്സരത്തിനിടെയുള്ളതാണ് വീഡിയോ. പൃഥ്വിരാജിന്റെ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി, ബേസിലിന്റെ കാലിക്കറ്റ് എഫ്സിയാണ് ചാമ്പ്യന്മാരായത്. സമ്മാനദാന ചടങ്ങിൽ താരങ്ങൾക്ക് മെഡലുകൾ സമ്മാനിക്കുമ്പോൾ ടീമിലെ ഒരു താരത്തിന് ബേസിൽ കൈ കൊടുക്കുന്നുണ്ട്. എന്നാൽ ബേസിലിനെ ശ്രദ്ധിക്കാതെ താരം പൃഥ്വിരാജിനാണ് കൈ കൊടുക്കുന്നത്. പിന്നാലെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ബേസിൽ കൈ പതുക്കെ താഴ്‌ത്തുന്നുണ്ട്. ഇത് ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ കാമറയിൽപ്പെട്ടു.

ഈ വീഡിയോ ഞൊടിയിടയിലാണ് സമൂഹമാദ്ധ്യമങ്ങളിലും ട്രോൾ ​ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്. വീഡിയോയുടെ കമന്റ് ബോക്സിൽ ടൊവിനോ തോമസ് ഒരു ഇമോജി പങ്കുവച്ചു. ഇതിന് മറുപടിയായി നീ പക പോക്കുകയാണല്ലേടാ എന്ന് ബേസിലും കുറിച്ചു. ഇതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. ‘ഇപ്പോൾ എങ്ങനെയുണ്ട് മോനെ, ടൊവിനോയെ കുറെ കളിയാക്കിയതല്ലേ ഇനി കുറച്ച് നാൾ എയറിൽ നിൽക്ക്, ടൊവിനോ ഇത് കണ്ട് ചിരിച്ച് മരിക്കുന്നുണ്ടായിരിക്കും, ഇനി ടൊവിനോയുടെ സമയം, ബേസിൽ പ്ലിം​ഗായി പോയി’ എന്നിങ്ങനെ തുടങ്ങുന്നു കമന്റുകൾ.
ക്രിക്കറ്റ് താരം സഞ്ജു സാംസണും വീഡിയോ സമൂ​ഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

മുമ്പ് ഇരുവരും പങ്കെടുത്ത ഒരു സിനിമയുടെ പൂജാ ചടങ്ങിൽ, ആരതി തൊഴാൻ ടൊവിനോ കൈ നീട്ടിയപ്പോൾ പൂജാരി അത് ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ മുന്നിലേക്ക് ആരതി കൊണ്ടുപോയി. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈലറായിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ചെത്തിയ അഭിമുഖങ്ങളിലെല്ലാം ബേസിൽ ഇത് പറഞ്ഞ് ടൊവിനോയെ കളിയാക്കുമായിരുന്നു. ഈ സംഭവത്തിന്റെ പകരമായിട്ടാണ് ട്രോളൻമാർ ഇപ്പോൾ ബേസിലിനെയും ട്രോളുന്നത്.

Tags: Tovino ThomasBASIL JOSEPHtroll group
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies