സൗന്ദര്യം വർദ്ധിപ്പിക്കാൻ ലോണെടുത്തു; 24 മണിക്കൂറിനിടെ 6 ശസ്ത്രക്രിയകൾ, ചൈനക്കാരിക്ക് ദാരുണാന്ത്യം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൗന്ദര്യം വർദ്ധിപ്പിക്കാൻ ലോണെടുത്തു; 24 മണിക്കൂറിനിടെ 6 ശസ്ത്രക്രിയകൾ, ചൈനക്കാരിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

ബീജിങ്: 24 മണിക്കൂറിനിടെ ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് നടത്തിയ ചൈനീസ് യുവതിക്ക് ദാരുണാന്ത്യം. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലുള്ള ലിയു എന്ന യുവതിക്കാണ് ശസ്ത്രക്രിയകൾക്ക് പിന്നാലെ ജീവൻ നഷ്ടമായത്. ക്ലിനിക്കിന്റെ അശ്രദ്ധയും ശരിയായ പരിചരണം ലഭിക്കാത്തതുമാണ് യുവതിയുടെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. 2020 ൽ നടന്ന സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. ആവശ്യപ്പെട്ടതിൽ പകുതി തുക അനുവദിച്ച കോടതി കേസ് ഒത്തുതീർപ്പാക്കി.

2020 ഡിസംബർ 9 നാണ് സംഭവം. തന്റെ സൗന്ദര്യം വർദ്ധക ശസ്ത്രക്രിയയുടെ ചെലവിനായി ലിയു 40,000 യുവാൻ (4,72,574.76 രൂപ) ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്തിരുന്നു. തുടർന്നാണ് ചൈനയിലെ നാനിംഗിലുള്ള ക്ലിനിക്കിൽ ശസ്ത്രക്രിയകൾക്ക് വിധേയയാകുന്നത്. കൺപോളകളുടെയും മൂക്കിന്റെയും ആദ്യ ഘട്ട ശസ്ത്രക്രിയ അഞ്ച് മണിക്കൂർ നീണ്ടുനിന്നു. അടുത്ത ദിവസം രാവിലെയായിരുന്നു രണ്ടാം ഘട്ടം. തുടയിലെ ലിപ്പോസക്ഷനിലൂടെ വേർതിരിച്ചെടുത്ത കൊഴുപ്പ് അവളുടെ മുഖത്തും സ്തനങ്ങളിലും കുത്തിവെക്കുന്ന പ്രക്രിയയായിരുന്നു ഇത്.

എന്നാൽ ഡിസംബർ 11 ന് ഡിസ്ചാർജ് ചെയ്തതിന് തൊട്ടുപിന്നാലെ, ലിയു ക്ലിനിക്കിലെ ലിഫ്റ്റിൽ കുഴഞ്ഞുവീണു. ക്ലിനിക്ക് ജീവനക്കാർ അടിയന്തര പരിചരണം നൽകിയെങ്കിലും യുവതിയുടെ നില പെട്ടെന്ന് വഷളായി. തുടർന്ന് ലിയുവിനെ നാനിംഗിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിപ്പോസക്ഷൻ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലിയുവിന്റെ കുടുംബം കോടതിയെ സമീപിച്ചത്. 1.18 ദശലക്ഷം യുവാൻ (168,000 യുഎസ് ഡോളർ) ആവശ്യപ്പെട്ടെങ്കിലും ക്ലിനിക്ക് ഒരു ദശലക്ഷം യുവാൻ നഷ്ടപരിഹാരം നൽകിയാൽ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു

Tags: ChinaDeathChinese girlCosmetic SurgeryClinic
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies