ട്രംപിന്റെ ക്യാബിനറ്റിൽ ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും; ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല വഹിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപിന്റെ ക്യാബിനറ്റിൽ ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും; ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല വഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 08:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പുതിയ സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള വകുപ്പിന്റെ ചുമതല ഇലോൺ മസ്‌കിന് നൽകി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്‌കിന് പുറമെ ഇന്തോ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയും പുതുതായി രൂപീകരിച്ച ‘യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ’ ചുമതല വഹിക്കും. പുതിയ സർക്കാരിൽ മസ്‌കിന് നിർണായക പങ്കാളിത്തമുണ്ടാകുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

” വിവേക് രാമസ്വാമിയും ഇലോൺ മസ്‌കുമാണ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പ് ഇനി കൈകാര്യം ചെയ്യുന്നത്. ഇവർ രണ്ട് പേരും ചേർന്ന് അമിത നിയന്ത്രണങ്ങൾ ഒഴിവാക്കിയും, പാഴ് ചെലവുകൾ വെട്ടിക്കുറിച്ചും, ഫെഡറൽ ഏജൻസികളെ പുന:ക്രമീകരിച്ചുമെല്ലാം ഞാൻ നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിന് വഴിയൊരുക്കും. ‘സേവ് അമേരിക്ക’ മൂവ്‌മെന്റിന് ഇത് വളരെ അത്യാവശ്യമാണ്.

കാര്യക്ഷമതയെ മുൻനിർത്തിയായിരിക്കും ഓരോ മാറ്റങ്ങളും വരുത്തുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളുടേയും ജീവിതം ഇതുവഴി മെച്ചപ്പെടുമെന്നും” ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും എതിരാളിയുമായ കമലാ ഹാരിസിനെ 69 ഇലക്ടറൽ വോട്ടുകൾക്കാണ് ട്രംപ് പരാജയപ്പെടുത്തിയത്. വിജയം നേടിയതിന് പിന്നാലെ ട്രംപ് മസ്‌കിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഫിലാഡൽഫിയയിലും പെൻസിൽവാനിയയിലും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മസ്‌ക് സമയം ചെലവഴിച്ച കാര്യമുൾപ്പെടെ ട്രംപ് എടുത്ത് പറഞ്ഞിരുന്നു.

ട്രംപിന്റെ ഉറച്ച അനുയായിയായ മസ്‌ക് ട്രംപിന്റെ പ്രസിഡൻഷ്യൽ ക്യാമ്പെയ്‌നിന്റെ പ്രധാന ഭാഗമായിരുന്നു. 100 മില്യൺ ഡോളറിലധികമാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മസ്‌ക് സംഭാവന ചെയ്തത്. ഇതിന് പുറമെ കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപിനൊപ്പം മസ്‌കും ചേർന്നിരുന്നു.

 

 

Tags: Elon MuskVivek ramaswamyDonald Trump's CabinetDepartment of Government Efficiency
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies