ഇസ്ലാമാബാദ്: സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടി പാകിസ്താൻ ടിക്ടോക് താരം ഇംഷ റഹ്മാൻ. തന്റെ സ്വകാര്യ നഗ്നവീഡിയോ വൈറലായതോടെയാണ് താരം സോഷ്യൽമീഡിയ ഡിയാക്ടിവേറ്റ് ചെയ്തത്. ഓൺലൈൻ ലോകത്ത് റീച്ച് ലഭിക്കുന്നതിന് വേണ്ടി സ്വകാര്യ വീഡിയോകൾ പബ്ലിക് ആയി പോസ്റ്റ് ചെയ്യുന്നുവെന്ന വിമർശനം നേരത്തെ മുതൽ ഇംഷയ്‌ക്കെതിരെ ഉയർന്നിരുന്നു. ഇതിനിടെയാണ് ഇവരുടെ സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വീഡിയോ ചോർന്നത്.
പാകിസ്താനിലെ വളരെ പ്രശസ്തയായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററാണ് ഇംഷ റഹ്മാൻ (22). ടിക്ടോക്കിൽ കൂടാതെ വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ് താരം. ജനിച്ചതും വളർന്നതും ലാഹോറിലാണെന്നും താരം പറഞ്ഞിട്ടുണ്ട്.
ഡാറ്റ ബ്രീച്ചിന് ഇരയാണ് ഇംഷ റഹ്മാൻ എന്നാണ് പാകിസ്താനി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മറ്റൊരാളുടെ ഡാറ്റ അനുവാദം കൂടാതെ കൈവശപ്പെടുത്തുന്ന രീതിയേയാണ് ഡാറ്റ ബ്രീച്ച് അഥവാ ഡാറ്റ ലീക്കേജ് എന്ന് പറയപ്പെടുന്നത്. ഇതിന് ഇരായകുമ്പോൾ ബന്ധപ്പെട്ട വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ പൊതുമദ്ധ്യത്തിൽ എത്താനുള്ള സാധ്യത കൂടുതലാണ്. രഹസ്യാത്മക സ്വഭാവമുള്ള ഡാറ്റയായിരിക്കും ഇത്തരത്തിൽ കവർച്ച ചെയ്യപ്പെടുക.