എന്തുവാ..! സോഷ്യൽ മീഡിയയിൽ സൂര്യ ചിത്രത്തിന് ദയാവധം; ഇതിലും ഭേദം അണ്ണൻ്റെ GOAT ന്ന് കമൻ്റുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തുവാ..! സോഷ്യൽ മീഡിയയിൽ സൂര്യ ചിത്രത്തിന് ദയാവധം; ഇതിലും ഭേദം അണ്ണന്റെ GOAT ന്ന് കമൻ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 05:33 pm IST
FacebookTwitterWhatsAppTelegram

സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവയെ സോഷ്യൽ മീഡിയയിൽ ദയാവധത്തിന് വിധേയമാക്കി ആരാധകർ. നായകനും നിർമാതാവും സംവിധായകനുമടക്കം നാലുപാട് നിന്നും തള്ളി മറിച്ച ചിത്രം ബോക്സോഫീസ് ദുരന്തമെന്നാണ് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നത്. സിരുത്തൈ ശിവ, മദൻ കര്‍ക്കി, ആദി നാരായണൻ എന്നിവർ ചേർന്നെഴുതിയ തിരക്കഥ അട്ടർ ഫ്ലോപ്പെന്നാണ് ട്രോളന്മാരുടെ പക്ഷം.

അന്തവും കുന്തവുമില്ലാതെ പോകുന്ന തിരക്കഥയിൽ സൂര്യയും മറ്റ് താരങ്ങളും തരംപോലെ വെറുപ്പിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലെ കമന്റുകൾ വ്യക്തമാക്കുന്നു. കോമഡിയെന്നു പറഞ്ഞ് കാട്ടുന്ന കോപ്രായങ്ങൾ കണ്ടിരിക്കാൻ സാധിക്കില്ലെന്നാണ് തിയേറ്റർ റെസ്പോൺസ്. അതേസമയം ആകെയുള്ള പോസിറ്റീവ് വെട്രി പളനിസ്വാമിയുടെ ഛായാഗ്രാഹണമാണ്.

ദേവി ശ്രീ പ്രസാദിന്റെ സം​ഗീതവും അരോചകമെന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രം ലോകമെമ്പാടും 2000 കോടി നേടുമെന്ന് നിർമാതാവ് ജ്ഞാനവേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ പടത്തിന് ചെലവായ പണം തിരികെ കിട്ടുമോ എന്ന കാര്യം സംശയമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജമൗലിയുടെ മ​ഗധീരയിൽ നിന്നുവരെ ചിത്രം കോപ്പിയടി നടത്തിയിട്ടുണ്ടെന്നും ആരോപണവുമുണ്ട്.

നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്ലി, ടി.എം കാര്‍ത്തിക്, ജി.മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ.എസ് രവികുമാര്‍, ഷാജി ചെൻ, ബി.എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരാണ് ബ്രഹ്മണ്ഡാ സിനിമയിൽ മറ്റു താരങ്ങൾ.

Tags: movieReviewTROLLSKANGUVA
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies