ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഓഫീസിൽ ഇഡി റെയ്ഡ്; 8.8 കോടി രൂപ പിടിച്ചെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഓഫീസിൽ ഇഡി റെയ്ഡ്; 8.8 കോടി രൂപ പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 08:52 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 8.8 കോടി രൂപ പിടിച്ചെടുത്തു. സാന്റിയാഗോ മാർട്ടിന്റെ കോർപ്പറേറ്റ് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. മാർട്ടിനെതിരായ നടപടികൾ തുടരാൻ നേരത്തെ മദ്രാസ് ഹൈക്കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കളളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് സാന്റിയാഗോ മാർട്ടിനെതിരെ ഇഡി അന്വേഷണം നടത്തുന്നത്. സാന്റിയാഗോ മാർട്ടിനും ബിസിനസ് പങ്കാളികൾക്കുമെതിരായ പ്രാഥമിക എഫ്‌ഐആറിൽ അന്വേഷണം അവസാനിപ്പിക്കാൻ തമിഴ്‌നാട് പൊലീസ് തീരുമാനിച്ചിരുന്നു. കീഴ്‌ക്കോടതി ഇതിന് അനുമതി നൽകുകയും ചെയ്തു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് നടപടികൾ തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

ഇരുപതോളം സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടന്നത്. സാന്റിയാഗോ മാർട്ടിന്റെയും മരുമകൻ ആദവ് അർജുന്റെയും ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. തമിഴ്‌നാട് കൂടാതെ ഹരിയാന, പഞ്ചാബ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും പരിശോധന നടന്നതായി ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. അനധികൃത ലോട്ടറി കച്ചവടത്തിലൂടെ വഞ്ചിച്ചുവെന്ന് ആരോപിച്ചുളള ഒരുകൂട്ടം പരാതികളിലാണ് സാന്റിയാഗോ മാർട്ടിനെതിരെ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വീട്ടിൽ നിന്നും കണക്കിൽപെടാത്ത 7.2 കോടി രൂപയും പിടിച്ചെടുത്തിരുന്നു.

മാർട്ടിനുമായി ബന്ധപ്പെട്ട മാർട്ടിൻ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ഡെയ്‌സൺ ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് 19.59 കോടി രൂപയുടെ സ്വത്തുക്കൾ വാങ്ങിയതായും കണ്ടെത്തിയിരുന്നു. കേരളത്തിൽ സിക്കിം ലോട്ടറികളുടെ അനധികൃത വിൽപനയിലൂടെ സംസ്ഥാന സർക്കാരിന് 900 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന സിക്കിം സർക്കാരിന്റെ പരാതിയിൽ കഴിഞ്ഞ വർഷവും സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. 457 കോടിയുടെ സ്വത്തുക്കൾ അന്ന് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Tags: ed raidLottery Kingസാന്റിയാഗോ മാർട്ടിൻലോട്ടറി രാജാവ്തമിഴ്‌നാട് പൊലീസ്എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ഇഡി റെയ്ഡ്Santiago Martin
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies