അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളിൽ നിന്ന് 9 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളിൽ നിന്ന് 9 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 10:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളിൽ നിന്നും 9 സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്ന ട്യൂമർ നീക്കം ചെയ്തു. തിരുവനന്തപുരം കിംസ് ഹെൽത്തിലാണ് കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്താതെ മാരകമായ ട്യൂമർ നീക്കം ചെയ്തത്.

ഗർഭാവസ്ഥയിൽ 33 ആം ആഴ്ചയിലെ അൾട്രാസൗണ്ട് സ്‌കാനിങ്ങിലാണ് കുഞ്ഞിൽ മുഴ കണ്ടെത്തിയത്. തുടർന്ന് 37 ആം ആഴ്ചയിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ ബയോപ്സി പരിശോധനയിൽ, കരളിന്റെ കോശങ്ങളിൽ വളരുന്ന കാൻസറായ ഹെപ്പറ്റോബ്ലാസ്റ്റോമയാണിതെന്ന് സ്ഥിരീകരിച്ചു. കുട്ടികളിൽ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും നവജാത ശിശുക്കളിൽ ഇത് വളരെ അപൂർവമാണ്.

9 സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്ന ട്യൂമർ രക്തക്കുഴലുകൾക്കിടയിലായി സ്ഥിതി ചെയ്തതിനാൽ അപകടാവസ്ഥയിലായിരുന്നു. ഇത് കണക്കിലെടുത്ത് മെഡിക്കൽ സംഘം ട്യൂമറിന്റെ വലിപ്പം കുറയ്‌ക്കാനായി കീമോതെറാപ്പി നൽകാൻ തീരുമാനിച്ചു. നവജാത ശിശുവിൽ കീമോതെറാപ്പി നൽകുന്നത് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ സർജറിക്ക് സഹായകമാകുന്ന വിധത്തിൽ ട്യൂമറിന്റെ വലിപ്പം കുറയ്‌ക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമെന്നും ഡോ. ഷബീറലി ടി.യു പറഞ്ഞു. വിജയകരമായി ട്യൂമറിന്റെ വലിപ്പം കുറയ്‌ക്കുകയും അഞ്ചാം മാസത്തിൽ കുട്ടിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കുകയും ചെയ്തു.

നിയനെറ്റോളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. നവീൻ ജെയിൻ, മെഡിക്കൽ ഓങ്കോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അസ്ഗർ അബ്ദുൽ റഷീദ്, ഹെപ്പറ്റോബൈലറി, പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷബീറലി ടി.യു, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് ക്ലിനിക്കൽ ചെയർ ഡോ. ഷിറാസ് അഹ്‌മദ് റാത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്‌ക്കൊടുവിൽ വീന കാവയും ട്യൂമറിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുമുൾപ്പെടെ കരളിന്റെ ഒരു പ്രധാന ഭാഗം നീക്കം ചെയ്തു. ശസ്ത്രക്രിയ്‌ക്ക് ശേഷം കുഞ്ഞ് പൂർണാരോഗ്യം പ്രാപിക്കുകയും ഒരു മാസത്തിനുള്ളിൽ ആശുപത്രി വിടുകയും ചെയ്തു.

ഹെപറ്റോബൈലറി, പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം കൺസൽട്ടന്റ് ഡോ. വർഗീസ് എൽദോ, അനസ്തേഷ്യ വിഭാഗം കൺസൽട്ടന്റ് ഡോ. ഹാഷിർ എ, ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. മനോജ് കെ.എസ്, ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. മനീഷ് കുമാർ യാദവ് എന്നിവർ മെഡിക്കൽ സംഘത്തിന്റെ ഭാഗമായിരുന്നു.

Tags: നിയനെറ്റോളജിഡോ. ഷബീറലി ടി.യുഹെപ്പറ്റോബ്ലാസ്റ്റോമHealthTumourkims healthകീമോതെറാപ്പികിംസ് ഹെൽത്ത്ട്യൂമർ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies