സമ്പൂർണ്ണ വാരഫലം: 2024 നവംബർ 17 മുതൽ നവംബർ 23 വരെയുള്ള (1200 വൃശ്ചികം 02 മുതൽ വൃശ്ചികം 08 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 നവംബർ 17 മുതൽ നവംബർ 23 വരെയുള്ള (1200 വൃശ്ചികം 02 മുതൽ വൃശ്ചികം 08 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 03:45 pm IST
FacebookTwitterWhatsAppTelegram

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബ ജീവിത സൗഖ്യ൦, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. സ്ത്രീകളുമായി അടുത്ത് ഇടപഴകാൻ അവസരം ഉണ്ടാവും. വാഹന ഭാഗ്യം ഉണ്ടാകും. വാര മധ്യത്തോടെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ രൂപപ്പെടും. അതിർത്തി തർക്കങ്ങൾ കേസുവഴക്കുകളിൽ കലാശിക്കും. ശാരീരികമായും മാനസികവുമായി പ്രശ്നങ്ങൾ രൂക്ഷമാകും. ശരീരത്തിലെ നീർദോഷം പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ബാങ്ക് ലോണോ മറ്റു കടബാധ്യതകളോ ഉള്ളവർ വളരെ അധികം ശ്രദ്ധിക്കേണ്ട വാരം ആണ്. സർക്കാരിന്റെ ഭാഗത്തു നിന്നും ജപ്തി നടപടികൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാവും.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

വളരെ നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന രോഗങ്ങൾക്കു കുറവ് അനുഭവപ്പെടും. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. കലാകാരന്മാർക്ക് അവാർഡുകളും സമ്മാനങ്ങളും ലഭിക്കും. ബിസിനസ്സുകാർക്ക് വൻ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കാം . മേലധികാരിയിൽ നിന്നും പ്രീതിയും പ്രശംസാപത്രവും ലഭിക്കും. തൊഴിൽ ലാഭം, സാമ്പത്തിക ഉന്നതി, രോഗശാന്തി, ശത്രുഹാനി എന്നിവ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും നിറഞ്ഞതായിരിക്കും. പങ്കാളിയുമായി നല്ല അടുപ്പവും അനുഭവപ്പെടും. എന്നാൽ വാരം അവസാനം ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ജാഗ്രത പാലിക്കുകയും അവരുടെ ദുരുദ്ദേശ്യങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കുകയും ചെയ്യുക.

 

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ജാഗ്രതയോടെ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക ജോലിസ്ഥലത്തും കുടുംബാംഗങ്ങളുടെ ഇടയിലും ചില അപവാദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവയെ ശാന്തതയോടെയും വിവേകത്തോടെയും നേരിടാൻ ശ്രദ്ധിക്കുക. . വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധയോയോടെ ഓടിക്കുക. അപകടങ്ങൾക്ക് സാധ്യതയുണ്ട്. വാരം മധ്യത്തോടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. നേരത്തെ ഉണ്ടായിരുന്ന വിള്ളലുകൾ പരിഹരിക്കപ്പെടും. ഈ ആഴ്ച നിങ്ങൾക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകാനും സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

ഈ വാരം ചില നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ തന്നെ, ചില വെല്ലുവിളികളും നേരിടേണ്ടി വരും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയോടെയും സഹിഷ്ണുതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. വാരത്തിന്റെ തുടക്കത്തിൽ മാതാവിനോ മാതൃ സ്ഥാനത്ത് ഉള്ളവർക്ക് അരിഷ്ടതയും രോഗാവസ്ഥയും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. അവരെ കരുതലോടെ പരിചരിക്കുക.ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചെറിയ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാരം അവസാനം ശത്രു ജയം, രോഗശാന്തി, ഭാഗ്യാനുഭവങ്ങൾ, ഭക്ഷണ സുഖം, ധനനേട്ടം എന്നിവ ഉണ്ടാകും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies