"സത്യങ്ങൾ പുറത്തുവരുന്നു"; ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയ ‘ദ സബർമതി റിപ്പോർട്ട്’ സിനിമയെ പ്രശംസിച്ച് നരേന്ദ്രമോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“സത്യങ്ങൾ പുറത്തുവരുന്നു”; ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയ ‘ദ സബർമതി റിപ്പോർട്ട്’ സിനിമയെ പ്രശംസിച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള ‘ദ സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്താണ് സത്യമെന്ന് വിളിച്ചുപറയാൻ തയ്യാറായ അണിയറപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

“സത്യങ്ങൾ പുറത്തുവരുന്നു. അതും സാധാരണക്കാർക്ക് കാണാനാകുന്ന തരത്തിലാണെന്നത് വളരെ നല്ല കാര്യമാണ്. പരിമിതമായ കാലത്തേക്ക് മാത്രമേ വ്യാജ ആഖ്യാനങ്ങൾ നിലനിൽക്കൂ. ഒടുവിൽ വസ്തുതകൾ പതിയെ പുറത്തുവരും” ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഒരു എക്‌സ് ഉപയോക്താവ് സിനിമയെക്കുറിച്ച് എക്സിൽ പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേർക്ക് ജീവൻ നഷ്ടപ്പെട്ട 2002-ലെ ഗോധ്ര ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ‘ദ സബർമതി റിപ്പോർട്ട്’. ധീരജ് സർണയാണ് ചിത്രം സംവിധാനം ചെയ്തത്. 2002-ൽ ഗുജറാത്തിന്റെ പല ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഇടയാക്കിയ ​ഗോധ്ര ദുരന്തമാണ് സിനിമയുടെ പ്രമേയം. വിക്രാന്ത് മാസി പ്രധാന വേഷത്തിലെത്തിയ ചിത്രം നവംബർ 15-നാണ് റിലീസ് ചെയ്തത്.

ഗോധ്ര കൂട്ടക്കൊല

2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ രാവിലെ കൃത്യസമയത്ത് സബർമതി എക്‌സ്പ്രസ് എത്തിയിരുന്നു. ബിഹാറിലെ മുസാഫർപൂരിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് ഓടുന്ന ട്രെയിനിൽ നൂറുകണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. അയോദ്ധ്യയിലെ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന കർസേവകരും ട്രെയിനിലുണ്ടായിരുന്നു.

ഗോധ്രയിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ, ചങ്ങലകൾ ഒന്നിലധികം പ്രാവശ്യം വലിക്കപ്പെട്ടു. ഇതോടെ ട്രെയിൻ നിർത്തി. സമാനതകളില്ലാത്ത ആക്രമണത്തിനാണ് പിന്നീട് രാജ്യം സാക്ഷിയായത്. ഏകദേശം 2,000ത്തോളം പേർ ഇരച്ചെത്തി ട്രെയിനിന് നേരെ കല്ലെറിയുകയും നാല് കോച്ചുകൾക്ക് തീയിടുകയും ചെയ്തു. തീപിടിത്തത്തിൽ 27 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടെ 59 പേർ മരിച്ചു. ആക്രമണത്തിൽ 48 യാത്രക്കാർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഗോധ്രയിലെ ദുരന്തം 2002 ഫെബ്രുവരി 28 മുതൽ ഗുജറാത്തിലുടനീളം കലാപങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതാണ് ​ഗോധ്ര കലാപം എന്ന് അറിയപ്പെടുന്നത്.

Tags: Narendra ModiThe Sabarmati ReportGodhra Tragedy
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies