30-കാരന്റെ 'മുഖം മാറ്റിവച്ചു'; ‌‌50 മണിക്കൂറിലേറെ നീണ്ട പ്രക്രിയ, 80-ലേറെ ഡോക്ടർമാർ; ലോകത്തിലെ തന്നെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

30-കാരന്റെ ‘മുഖം മാറ്റിവച്ചു’; ‌‌50 മണിക്കൂറിലേറെ നീണ്ട പ്രക്രിയ, 80-ലേറെ ഡോക്ടർമാർ; ലോകത്തിലെ തന്നെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

ഹൃദയം മാറ്റിവച്ചു, വൃക്ക മാറ്റിവയ്‌ക്കൽ ശാസ്ത്രക്രിയ എന്നൊക്കെ കേട്ട് ശീലിച്ചവരാണ് നമ്മൾ. എന്നാൽ മുഖം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ എന്ന് പറഞ്ഞാലോ? ലോകത്തിലെ തന്നെ സങ്കീർ‌ണവും അപൂർവവുമായ ശസ്ത്രക്രിയ നടത്തി വിജയച്ചിരിക്കുകയാണ്. അമേരിക്കയിലെ മിഷി​ഗനിലാണ് സംഭവം. 30-കാരനായ ഡെറെക് പിഫാഫ് (Derek Pfaff) ആണ് തിരികെ ജീവിതത്തിലേക്കെത്തിയത്.

50 മണിക്കൂറിലേറെ സമയമെടുത്താണ് മുഖം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർജന്മാർ, അനസ്‌തേഷ്യോളജിസ്റ്റുകൾ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ, അസിസ്റ്റൻ്റുമാർ, മറ്റ് സ്‌പെഷ്യലിസ്റ്റുകൾ എന്നിവരുൾപ്പെടെ 80-ഓളം പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം വഹിച്ചത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ശസ്ത്രക്രിയ നടത്തിയത്. പിഫാഫിന്റെയും ദാതാവിന്റെയും മുഖം ഡിജിറ്റലായി സംഘം സൃഷ്ടിച്ചു, എങ്ങനെയാണ് ശസ്ത്രക്രിയ നടത്തേണ്ടതെന്ന് ഡോക്ടർമാർ മുൻകൂട്ടി പദ്ധതിയിട്ടു. ഇതിന് പിന്നാലെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

10 വർഷമായി വികൃതമായ മുഖം വച്ച് പിഫാഫിന് യാതൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 2014-ൽ സ്വയം തേക്ക് കൊണ്ട് വെടിയേറ്റതാണ് പിഫാഫിന്റെ ജീവിതം മാറി മറിയാൻ കാരണമായത്. ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ടീമിലെ ക്യാപ്റ്റൻ എന്ന നിലയിലും പഠനകാര്യത്തിലും പിഫാഫ് ഒട്ടും പിന്നിലല്ലായിരുന്നു. പക്ഷേ ദൗർഭാ​ഗ്യകരമെന്നവണ്ണമായിരുന്നു പിഫാഫ് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ എങ്ങനെയാണ് തോക്ക് കിട്ടയതെന്നോ വെടിയുതിർത്തതെന്നോ പിഫാഫിന് ഓർമ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ബോധം വീണ്ടെടുത്തെങ്കിലും പിഫാഫിന്റെ ആരോ​ഗ്യം വളരെ മോശമായിരുന്നു. ജീവൻ തിരികെ ലഭിച്ചത് അത്ഭുതമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

മുഖത്തിന്റെ രൂപം മാറാനായി വർഷങ്ങളോളമായി 58 ഫേഷ്യൽ സർജറികളാണ് നടത്തിയത്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. മൂക്കിന്റെ രൂപഘടനയിൽ മാറ്റം വന്നതിനാൽ പിഫാഫിന് കണ്ണട വയ്‌ക്കാൻ പോലും സാധിച്ചിരുന്നില്ല. പിഫാഫിന്റെ മുഖത്തിന്റെ 85 ശതമാനത്തോളം പുനർനിർമിച്ചതായി ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ സർജൻ ഡോ. സമീർ മർഡിനി പറഞ്ഞു. ഇങ്ങനെ നിർമിച്ച രൂപം ദാതാവിന്റെ ടിഷ്യു ആയി മാറ്റി സ്ഥാപിക്കുകയായിരുന്നു. കൺപോളകൾ, താടിയെല്ലുകൾ, പല്ലുകൾ, മൂക്ക്, കവിൾത്തടങ്ങൾ, കഴുത്തിന്റെ തൊലി, എന്നിവയുൾപ്പെടെ പുരികത്തിന് താഴെയുള്ള ഒട്ടുംമിക്ക ഭാ​ഗങ്ങളും മാറ്റിസ്ഥാപിച്ചു.

എല്ലാവരെയും സഹായിക്കണമെന്ന ചിന്തയാണ് തന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ചതെന്ന് പിഫാഫ് പറഞ്ഞു. തനിക്ക് പുതുജീവൻ നൽകിയ ദാതാവിനും ശസ്ത്രക്രിയ നടത്തിയ മയോ ക്ലിനിക്കിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറ‍ഞ്ഞു. 19 വർഷങ്ങൾക്ക് മുൻപാണ് ലോകത്ത് ആദ്യമായി മുഖം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായത്. ആ​ഗോളതലത്തിൽ ഇതുവരെ 50-ലധികം പേരിലാണ് മുഖം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. 2016-ലാണ് മയോ ക്ലിനിക്കിൽ ആദ്യമായി ഈ ശസ്ത്രക്രിയ നടത്തിയത്.

Tags: suicide attemptUS ManFace Transplant
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies