ബോർഡർ ഗവാസ്‌കർ ട്രോഫി; ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 150 റൺസിന് പുറത്ത്; ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബോർഡർ ഗവാസ്‌കർ ട്രോഫി; ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 150 റൺസിന് പുറത്ത്; ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 03:01 pm IST
Facebook
Twitter
WhatsAppTelegram

പെർത്ത്: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പെർത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യയെ 150 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയൻ പേസ് നിര.
ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മുൻനിര വിക്കറ്റുകൾ വേഗത്തിൽ വീണതോടെ ചുവടുപിഴച്ചു. മുൻനിര ബാറ്റർമാരിൽ കെഎൽ രാഹുലും (74 പന്തിൽ 26 റൺസ്) റിഷഭ് പന്തും (78 പന്തിൽ 37 റൺസ്) മാത്രമാണ് പിടിച്ചു നിന്നത്.

59 പന്തുകളിൽ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്‌കോറർ. ഓപ്പണിംഗ് കൂട്ടുകെട്ടിൽ യശസ്വി ജയ്‌സ്വാൾ റൺസൊന്നും എടുക്കാതെ പുറത്തായി. പിന്നാലെ വന്ന ദേവദത്ത് പടിക്കലും 23 പന്തുകൾ നേരിട്ടെങ്കിലും റൺസൊന്നും കണ്ടെത്താനായില്ല. വിരാട് കോലി 12 പന്തിൽ അഞ്ച് റൺസെടുത്ത് പുറത്താകുകയും ചെയ്തു.

ഇന്ത്യയുടെ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ജോഷ് ഹാസ്ലെവുഡ് ആണ് വിക്കറ്റ് വേട്ടയിൽ മുൻപിൽ. 13 ഓവറുകളിൽ അഞ്ച് മെയ്ഡൻ ഓവറുകൾ സഹിതമാണ് ജോഷ് മികച്ച പ്രകടനം പുറത്തെടുത്തത്. 29 റൺസ് മാത്രമാണ് ജോഷിന്റെ പന്തുകളിൽ ഇന്ത്യയ്‌ക്ക് സ്വന്തമാക്കാനായത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിൽ ഓസീസിനും കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. സ്‌കോർ 50 ലെത്തുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ബുമ്രയാണ് പേസ് ആക്രമണത്തിലൂടെ ഓസീസിനും ഉരുളയ്‌ക്കുപ്പേരി പോലെ മറുപടി നൽകിയത്. ബുമ്ര മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്‌ത്തി. ഉസ്മാൻ ഖവാജ (19 പന്തിൽ 8) സ്റ്റീവ് സ്മിത്ത് (0), നഥാൻ മക്‌സ്വീനി (13 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്‌ത്തിയത്.

Tags: ബുമ്രമിച്ചൽ മാർഷ്cricketVIRAT KOHLIJasprit Bumrahഇന്ത്യBorder gavaskar trophySports newsAustralia- India
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies