യുക്രെയ്‌നിലേക്ക് കൂടുതൽ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപണങ്ങൾ നടത്തുമെന്ന് പുടിൻ; വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായം തേടി സെലൻസ്‌കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിലേക്ക് കൂടുതൽ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപണങ്ങൾ നടത്തുമെന്ന് പുടിൻ; വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായം തേടി സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 06:59 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യു്‌ക്രെയ്‌നിലേക്ക് ഹൈപ്പർസോണിക് മിസൈൽ തൊടുത്തതിന് പിന്നാലെ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലേക്ക് ഹൈപ്പർസോണിക് ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് പുടിന്റെ മുന്നറിയിപ്പ്. മിസൈൽ ആക്രമണം നടത്താനുള്ള യുഎസിന്റേയും ബ്രിട്ടന്റേയും നീക്കങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്നും പുടിൻ പറയുന്നു. അതേസമയം റഷ്യയുടെ ഭാഗത്ത് നിന്നുള്ള പുതിയ ഭീഷണിയെ പ്രതിരോധിക്കാൻ അത്യാധുനിക രീതിയിലുള്ള വ്യോമ പ്രതിരോധ സംവിധാനം ലഭ്യമാക്കണമെന്ന് സെലൻസ്‌കി സഖ്യകക്ഷികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

മിസൈൽ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യുക്രെയ്ൻ പാർലമെന്റ് അടച്ചിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇരുവരുടേയും പ്രസ്താവനകൾ. പുതിയ മിസൈലിന്റെ കൂടുതൽ പരീക്ഷണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പുടിൻ അറിയിച്ചിരിക്കുന്നത്. റഷ്യയ്‌ക്കെതിരായി സുരക്ഷാ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ ഇത്തരം പരീക്ഷണങ്ങൾ തുടരുമെന്നാണ് സൈനിക മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുടിൻ അറിയിച്ചത്. ഹൈപ്പർസോണിക് ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണം വേഗത്തിലാക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

ആക്രമണത്തെക്കുറിച്ച് അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകേണ്ട ബാധ്യതയില്ലെന്നും, എന്നാൽ വിക്ഷേപണത്തിന് മുപ്പത് മിനിറ്റുകൾക്ക് മുൻപ് തന്നെ യുഎസിനെ ഇക്കാര്യം അറിയിച്ചിരുന്നതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.റഷ്യയിൽ നിന്നും 700 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ഡിനിപ്രോയിലെ ലക്ഷ്യസ്ഥാനത്ത് പതിച്ചത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും, കെട്ടിടങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയുടെ ഭീഷണികൾ അവഗണിക്കാനാകുന്നതല്ലെന്നും, റഷ്യയുടെ ഭ്രാന്ത് പിടിച്ച പുതിയ നീക്കമാണിതെന്നും സെലൻസ്‌കി വിമർശിച്ചു.

 

 

 

 

Tags: putinUkraineRussian President Vladimir PutinHypersonic Missile TestsAir Defence
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies