ഐശ്വര്യ ലക്ഷ്മിയ്ക്ക് ഇത്രയും ജാഡ എന്തിനെന്ന് ചിലർ, ആറാട്ട് പൊതുശല്യമെന്ന് മറ്റുചിലർ; സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി ഒരു ഷേക്ക്ഹാൻഡ് കഥ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഐശ്വര്യ ലക്ഷ്മിയ്‌ക്ക് ഇത്രയും ജാഡ എന്തിനെന്ന് ചിലർ, ആറാട്ട് പൊതുശല്യമെന്ന് മറ്റുചിലർ; സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി ഒരു ഷേക്ക്ഹാൻഡ് കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 02:55 pm IST
FacebookTwitterWhatsAppTelegram

‌സെലിബ്രിറ്റികൾ എന്ത് ചെയ്താലും ചില ഓൺനൈൻ ചാനലുകൾ വാർത്തയാക്കുന്നത് പതിവാണ്. താരങ്ങൾ അറിയുകപോലും ചെയ്യാത്ത കാര്യങ്ങളാകും വലിയ വാർത്തയായി പുറത്തുവരിക. ഒരു ചിത്രമോ വീഡിയോയോ വന്നാൽ അതിനെ ആഘോഷമാക്കുന്ന മറ്റ് ചിലരുമുണ്ട്. താരങ്ങളെ കരിവാരി തേയ്‌ക്കാനുള്ള കണ്ടെന്റ് തേടുന്നവരും സമൂഹമാദ്ധ്യമ ലോകത്ത് സുലഭമാണ്. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇത്തവണ നടി ഐശ്വര്യ ലക്ഷ്മിയാണ് സോഷ്യൽമീഡിയയുടെ വേട്ടമൃഗം.

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഹലോ മമ്മി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമാണ് ഐശ്വര്യ തിയേറ്ററിലെത്തിയത്. ഇതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് സമൂഹമാദ്ധ്യമ ഇടങ്ങളിൽ ചർച്ചയാകുന്നത്. സിനിമയ്‌ക്ക് ശേഷം ആശംസകളുമായി ആരാധകർ ഐശ്വര്യയുടെ ചുറ്റും കൂടിയിരുന്നു. ഇതിനിടെ സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ) ഐശ്വര്യയ്‌ക്ക് ഷേക്ക്ഹാൻഡ് കൊടുക്കാനായി കൈ നീട്ടുന്നുണ്ട്. എന്നാൽ പോകാൻ ധൃതിയിൽ നിൽക്കുന്ന ഐശ്വര്യ കൈ കൊടുക്കാതെ തിരിഞ്ഞുപോകുന്നതാണ് വീഡിയോ.

ഈ വീഡിയോ ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ കാമറ കണ്ണുകളിൽ പെട്ടതോടെ ഐശ്വര്യ ലക്ഷ്മി വില്ലത്തിയായി. സന്തോഷ് വർക്കിയെ അപമാനിച്ചു, ഒരു ഷേക്ക് ഹാൻഡ് കൊടുത്താൽ കയ്യിലെ വള ഊരി പേകുമോ, പണം മുടക്കി സിനിമ കാണുന്നവരോട് ജാഡ കാണിക്കരുത് എന്നിങ്ങനെയാണ് വീഡിയോയ്‌ക്ക് താഴെ വരുന്ന കമന്റുകൾ. അതുപോലെ സന്തോഷ് വർക്കിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇയാളൊരു പൊതുശല്യമാണെന്നും ‌ഐശ്വര്യ ചെയ്തത് നല്ല കാര്യമാണെന്നും ചിലർ പറയുന്നു.

എന്നാൽ, വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് സന്തോഷ് വർക്കി തന്നെ തുറന്നുപറ‍ഞ്ഞിരുന്നു. ‘നല്ല ഉദ്ദേശ്യത്തോടെ മാത്രമാണ് ഞാൻ അവർക്ക് കൈ കൊടുത്തത്. തിരക്കുകൾ കാരണം അത് ശ്രദ്ധിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിന് വളരെ മോശമായ രീതിയിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. അനാവശ്യമായ ട്രോളുകളും പരിഹാസങ്ങളും ഒരുപാട് വിഷമമുണ്ടാക്കി. സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ഇന്നുവരെയും ഇവിടെയുള്ളവർ പഠിച്ചിട്ടില്ല’- എന്നായിരുന്നു സന്തോഷ് വർക്കിയുടെ വാക്കുകൾ‍‍.

Tags: viralAiswarya Lakshmisanthosh varkeyHello Mummy
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies