മക്കല്ലത്തിന്റെ റെക്കോർഡ് പഴങ്കഥ; ഒരു കലണ്ടർവർഷം ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടി ജയ്‌സ്വാൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മക്കല്ലത്തിന്റെ റെക്കോർഡ് പഴങ്കഥ; ഒരു കലണ്ടർവർഷം ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടി ജയ്‌സ്വാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 09:01 pm IST
Facebook
Twitter
WhatsAppTelegram

പെർത്ത്: ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മികച്ച ഷോട്ട് സെലക്ഷനുകളിലൂടെ ക്ഷമയോടെ ബാറ്റ് ചെയ്ത താരം രണ്ടാം ദിനം കളി നിർത്തുമ്പോൾ മറ്റൊരു സെഞ്ച്വറിക്കരികിലാണ്.

രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് പ്രകടനത്തോടെ ജയ്‌സ്വാൾ കടപുഴക്കിയത് ഇതിഹാസ താരങ്ങളുടെ റെക്കോർഡാണ്. ടെസ്റ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡാണ് ജയ്‌സ്വാൾ തകർത്തത്. 2024ൽ ഇതുവരെ കളിച്ച 12 ടെസ്‌റ്റുകളിൽ നിന്ന് 34 സിക്സുകളാണ് താരം അടിച്ചുകൂട്ടിയത്. 2014ൽ ന്യൂസീലൻഡിനായി ഒമ്പത് മത്സരങ്ങളിൽ നിന്ന് 33 സിക്‌സുകളെന്ന മക്കല്ലത്തിന്റെ നേട്ടമാണ് ജയ്‌സ്വാൾ സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 2022 ൽ 26 സിക്സുകളാണ് താരം നേടിയത്. 2 സിക്‌സറുകള്‍ വീതം നേടിയ ആദം ഗില്‍ക്രിസ്റ്റും (2005) സെവാഗുമാണ് (2008) തൊട്ടടുത്ത സ്ഥാനങ്ങളില്‍.

ജയ്‌സ്വാളിന്റെ സൂപ്പർ ഷോയുടെ ബലത്തിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 57 ഓവറിൽ 172 റൺസെന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 193 പന്തുകൾ നേരിട്ട ജയ്‌സ്വാൾ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 90 റൺസ് നേടി. ആദ്യ സിക്സ് മിച്ചൽ സ്റ്റാർക്കിന്റെ പന്തിലായിരുന്നു. രണ്ടാമത്തേത് നഥാൻ ലിയോണിനെതിരെയും. സ്റ്റാർക്കിന്റെ ബൗൺസർ മിഡ്‌വിക്കറ്റിന് മുകളിലൂടെ വിപ്പ് ചെയ്ത് ഫോറടിച്ചശേഷം നിങ്ങളുടെ ബൗളിങ്‌ വളരെ സ്‌ലോയാണെന്ന് പറയാനും 22 കാരനായ ഇടംകൈയ്യൻ ബാറ്റർ മടികാണിച്ചില്ല.

Tags: yashasvi jaiswalPerth TestBrendon McCullum’s recordMost sixes
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies