മലയാള സിനിമയ്ക്ക് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനില്ല; നടിമാർക്ക് യൂണിറ്റിനൊപ്പം ലൊക്കേഷനിൽ തങ്ങേണ്ടി വരും; ഇത് പല അതിക്രമങ്ങൾക്കും കാരണമാകാമെന്ന് സുഹാസിനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലയാള സിനിമയ്‌ക്ക് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനില്ല; നടിമാർക്ക് യൂണിറ്റിനൊപ്പം ലൊക്കേഷനിൽ തങ്ങേണ്ടി വരും; ഇത് പല അതിക്രമങ്ങൾക്കും കാരണമാകാമെന്ന് സുഹാസിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 01:36 pm IST
Facebook
Twitter
WhatsAppTelegram

പനാജി: മലയാള സിനിമയ്‌ക്ക് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനില്ലാത്തതും നടിമാർക്കെതിരായ അതിക്രമങ്ങളിലേക്ക് വഴിവെക്കുന്നതാണെന്ന് മുതിർന്ന നടി സുഹാസിനി. ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനൽ ചർച്ചയിലാണ് സുഹാസിനി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടു പിടിച്ചായിരുന്നു ചർച്ച.

തമിഴ് സിനിമകൾ അധികവും ചെന്നൈയിലാണ് ചിത്രീകരിക്കുന്നത്. അതുപോലെ കന്നഡ സിനിമകൾ ബംഗളൂരുവിലും, തെലുങ്ക് സിനിമകൾ ഹൈദരാബാദിലും, ഹിന്ദി സിനിമകൾ മുംബൈയിലും ചിത്രീകരിക്കുന്നു. അവിടെ ഭൂരിഭാഗം നടിമാർക്കും ഷൂട്ടിംഗ് കഴിഞ്ഞാൽ പോയി വരാം. പക്ഷേ. മലയാളത്തിൽ അങ്ങനെയല്ല, പ്രത്യേകമായ ഒരു സ്ഥലമില്ല. ലൊക്കേഷൻ അകലെയായതിനാൽ നടിമാർക്ക് പലപ്പോഴും മടങ്ങാനാകില്ല. യൂണിറ്റിനൊപ്പം ദിവസങ്ങളോളം അവർക്ക് തങ്ങേണ്ടി വരും. അതാണ് പലപ്പോഴും പ്രശ്‌നങ്ങൾക്കിടയാക്കുന്നത്.

മറ്റ് മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലി കഴിഞ്ഞ് വീട്ടിൽ പോകാം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം. പക്ഷേ, സിനിമയിൽ ജോലി ചെയ്യുന്നവരുടെ കാര്യം അങ്ങനെയല്ല. 200-300 ആളുകൾ ഒരു സ്ഥലത്ത് ഒത്തുകൂടുന്നു, പിന്നീട് അവരെല്ലാം കൂടി ഒരു കുടുംബമായി മാറുന്നു. കർശനമായ ഒരു നിയമങ്ങളോ ഒന്നുമില്ലാതെയാണ് ഈ 200 പേർ ഒരു സ്ഥലത്ത് ഒന്നിച്ചു കഴിയുന്നത്. ആ സമയത്ത് ചിലപ്പോൾ മനപ്പൂർവ്വമോ അല്ലാതെയോ ചിലരുടെ ഭാഗത്ത് നിന്ന് പരിധികൾ ലംഘിക്കപ്പെട്ടേക്കാം. അതാണ് പ്രശ്‌നം. മലയാളം സിനിമാ മേഖലയിലും സംഭവിച്ചത് ഇതേ കാര്യമാണെന്ന് അവർ പറഞ്ഞു.

ഈ മേഖലയിൽ അധികം പരിചയമില്ലാത്ത ചെറുപ്പക്കാർ ഉണ്ടാകും. ഈ ഇൻഡസട്രി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അവർക്ക് അറിയില്ല. അവരും ചിലപ്പോൾ ഇത്തരം അവസരങ്ങൾ മുതലെടുത്തേക്കാമെന്ന് സുഹാസിനി പറഞ്ഞു.

അങ്ങനെ പെരുമാറുന്നവരെ വീണ്ടും അവസരം നൽകാതെ സെറ്റിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. അങ്ങനെയുണ്ടായാൽ എന്താണ് ചെയ്യുകയെന്ന് ഭർത്താവ് മണിരത്‌നത്തിനോട് ചോദിച്ചു. അപ്പോൾ
തന്റെ സെറ്റിൽ നിന്നും അങ്ങനെ ഒരാളെ പുറത്താക്കിയ സംഭവമാണ് മണിരത്‌നം പറഞ്ഞതെന്നും സുഹാസിനി വേദിയിൽ പറഞ്ഞു.

Tags: Goamalayalam actressinterviewSuhasini
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies