ഗുരുവായൂരിൽ കുറി തൊടുന്നതിന് ആനകൾക്ക് വിലക്ക്; ശീവേലിക്കും രാത്രിവിളക്കിനും ഇനി കുറിയില്ലാത്ത ആനകൾ മാത്രം; വിചിത്ര നിർദ്ദേശവുമായി ദേവസ്വം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരിൽ കുറി തൊടുന്നതിന് ആനകൾക്ക് വിലക്ക്; ശീവേലിക്കും രാത്രിവിളക്കിനും ഇനി കുറിയില്ലാത്ത ആനകൾ മാത്രം; വിചിത്ര നിർദ്ദേശവുമായി ദേവസ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 02:09 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഗുരുവായൂരിൽ വീണ്ടും വിചിത്ര നിർദ്ദേശവുമായി ദേവസ്വം. ഗുരുവായൂരിലെ ആനകൾക്ക് കുറിയും കളഭവും ഉൾപ്പെടെ തൊടുന്നതിന് വിലക്കേർപ്പെടുത്തി. ചന്ദനത്തിലെയും കുങ്കുമത്തിലെയും നിറങ്ങൾ നെറ്റിപ്പട്ടത്തിൽ പറ്റി അഴുക്കാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ക്ഷേത്രത്തിൽ വരുന്ന ആനകൾ കുറി ഇട്ടിട്ടില്ലെന്ന് ഫീൽഡ് വർക്കർ ഉറപ്പ് വരുത്തണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത്. ശീവേലിക്കും രാത്രിവിളക്കെഴുന്നെള്ളിപ്പിനും വിശേഷാൽ കാഴ്ചശീവേലിക്കും കൊണ്ടുവരുന്ന ആനകളെ കുളിപ്പിച്ച് കുറി തൊടീച്ചാണ് പാപ്പാൻമാർ ക്ഷേത്രത്തിലേക്ക് എഴുന്നെളളിക്കുന്നത്. കുളിപ്പിച്ച ശേഷം മസ്തകത്തിലും ഇരു ചെവികളിലും ഉൾപ്പെടെ ചന്ദനവും കുങ്കുമവും ചേർത്ത് കുറി ഇടും. എന്നാൽ കുങ്കുമത്തിലെയും ചന്ദനത്തിലെയും നിറം പറ്റിപ്പിടിച്ച് നെറ്റിപ്പട്ടത്തിന് കേടുവരുന്നുവെന്നാണ് ദേവസ്വത്തിന്റെ വാദം.

കുറിയിലെ ചായങ്ങൾ നെറ്റിപ്പട്ടത്തിൽ കറ രൂപത്തിൽ പറ്റിപ്പിടിക്കുകയും ഈ ഭാഗത്തെ തുണി ദ്രവിച്ചുപോകുമെന്നും നെറ്റിപ്പട്ടം എഴുന്നെള്ളിക്കാനാകാത്ത സ്ഥിതിയിലാകുമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ ദേവസ്വത്തിന്റെ കൈയ്യിലുളള നെറ്റിപ്പട്ടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന തുണിക്ക് നിലവാരമില്ലെന്നും അതാണ് നെറ്റിപ്പട്ടം മോശമാകാൻ കാരണമെന്നും ആനപ്രേമികളും ചൂണ്ടിക്കാട്ടുന്നു.

നെറ്റിപ്പട്ടം പുതുക്കി തുന്നുന്നതിന് 16000 രൂപ മുതൽ 20,000 രൂപ വരെ ചിലവുണ്ടെന്നാണ് ദേവസ്വത്തിന്റെ വാദം. ആനകൾക്ക് കുറി തൊടേണ്ടെന്ന നിർദ്ദേശത്തോട് പാപ്പാൻമാർക്കും അനുകൂല അഭിപ്രായമില്ല. എന്നാൽ നിർദ്ദേശം ലംഘിച്ചാൽ ദേവസ്വത്തിനുണ്ടാകുന്ന നഷ്ടം പാപ്പാൻമാരിൽ നിന്ന് ഈടാക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. ഇത് ഭയന്ന് പാപ്പാൻമാരും സർക്കുലറിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ആനകൾക്ക് കുറി തൊടേണ്ടെന്ന നിർദ്ദേശത്തിൽ ക്ഷേത്രത്തിൽ പതിവായെത്തുന്ന ഭക്തർക്കും നിരാശയുണ്ട്. ആനകളുടെ തലയെടുപ്പും സൗന്ദര്യവും എടുത്തുകാട്ടുന്നതായിരുന്നു ഈ അലങ്കാരമെന്നാണ് ഇവർ പറയുന്നത്.

Tags: ഗുരുവായൂർആനകൾക്ക് കുറി
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies