പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കാൻ നിബന്ധന കർശനമാക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്; നടപടി ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാൻ ലക്ഷ്യമിട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്‌ക്കാൻ നിബന്ധന കർശനമാക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്; നടപടി ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാൻ ലക്ഷ്യമിട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 11:42 pm IST
FacebookTwitterWhatsAppTelegram

ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്‌ക്കുന്നതിനുളള നിബന്ധനകൾ കൂടുതൽ കർശനമാക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി.

രക്തബന്ധമുള്ളയാൾക്കോ പവർ ഓഫ് അറ്റോർണിയുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നാണ് പുതിയ നിബന്ധനകളിൽ പ്രധാനം. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് പണം അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫിസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അതോറിറ്റികളിൽ നിന്നുള്ള ഒപ്പ് വേണമെന്നതാണ് മറ്റൊരു നിയമം.

ചില സംഭവങ്ങൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് കോൺസുലേറ്റിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ പേരിൽ ‘ഏജന്റു’മാർ ചൂഷണം ചെയ്ത നിരവധി കേസുകൾ കോൺസുലേറ്റിൽ എത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് സൂചന.

കോൺസുലേറ്റ് അംഗീകൃത നിരക്കുകൾക്ക് പകരം അമിത തുക ഈടാക്കുന്ന ഏജൻറുമാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ എമിറേറ്റുകളിലുമുള്ള സാമൂഹിക സംഘടനകളുടെ ഒരു പാനൽ കോൺസുലേറ്റിനുണ്ട്. അവർ സൗജന്യമായി കുടുംബങ്ങൾക്ക് ഈ സേവനങ്ങൾ നൽകുന്നുണ്ടെന്നും ഏത് സഹായത്തിനും കോൺസുലേറ്റുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Tags: ദുബായ്ദുബായ് ഇന്ത്യൻ കോൺസുലേറ്റ്പ്രവാസി മൃതദേഹങ്ങൾDubai Indian Consulate
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies