സംഭാൽ അക്രമം മരണം നാലായി; 20 പോലീസുകാർക്ക് പരിക്കേറ്റു; 21 പേരെ അറസ്റ്റ് ചെയ്തു,നഗരാതിർത്തി അടച്ചു, പുറത്തു നിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഭാൽ അക്രമം മരണം നാലായി; 20 പോലീസുകാർക്ക് പരിക്കേറ്റു; 21 പേരെ അറസ്റ്റ് ചെയ്തു,നഗരാതിർത്തി അടച്ചു, പുറത്തു നിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 07:02 am IST
FacebookTwitterWhatsAppTelegram

ലഖ്നൗ: കോടതി ഉത്തരവനുസരിച്ച് കെട്ടിടത്തിന്റെ സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മരണം നാലായി. 20 പോലീസുകാർക്ക് പരിക്കേറ്റു.
മു​ഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പണിതതാണ് ഇവിടുത്തെ ഷാഹി ജമാ മസ്ജിദെന്ന ആരോപണം ഉയർന്നിരുന്നു.
മുഗൾ ഭരണാധികാരി ബാബർ 1529-ൽ ഹരിഹർ മന്ദിർ തകർത്ത് ജുമാ മസ്ജിദ് പണികഴിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട് ചിലർ നവംബർ 19-ന് സംഭാലിലെ പ്രാദേശിക കോടതിയെ സമീപിച്ചു. സിവിൽ ജഡ്ജി ആദിത്യ സിംഗ് സർവേ നടത്താൻ ഉത്തരവിട്ടു, റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നവംബർ 29 ആയി നിശ്ചയിച്ചു.

സർവേ നടപടികൾക്കായി എത്തിയവരെ കല്ലെറിഞ്ഞ് ഓടിക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയും വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർവേ തടയാൻ എത്തിയ യുവാക്കളാണ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്.

അക്രമിസംഘത്തിലുണ്ടായിരുന്ന നയീം, ബിലാൽ അൻസാരി, നൗമാൻ, മുഹമ്മദ് കൈഫ് എന്നിവരാണ് മരിച്ചത്. ഡിഎമ്മിന്റെ നിർദേശപ്രകാരം ഡിസംബർ 1 വരെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു.സംഭാൽ തഹസിൽ 24 മണിക്കൂർ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു , നവംബർ 25 ന് 12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

അക്രമങ്ങൾക്കിടയിലും, തർക്കമന്ദിരത്തിൽ സർവേ നടത്തി, മുഴുവൻ പ്രക്രിയയും വീഡിയോഗ്രാഫു ചെയ്‌തു. കെട്ടിടത്തിനുള്ളിലെ ശിൽപ്പങ്ങളുടെ ഫോട്ടോഗ്രാഫുകളും ശേഖരിച്ചുവെന്ന് സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു. സർവേ നടത്തിയ അഭിഭാഷക കമ്മീഷൻ നവംബർ 29ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും

സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്ന ആയുധങ്ങളൊന്നും പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിച്ചിട്ടില്ലെന്ന് സംഭാൽ പോലീസ് സൂപ്രണ്ട് പറഞ്ഞു.

Tags: SambhalHarihar Mandir
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies