ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പ്; രണ്ട് സുപ്രധാന സീറ്റുകളും ABVPക്ക്; നാല് സീറ്റിലും തോറ്റ് ഇടത് യൂണിയനുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പ്; രണ്ട് സുപ്രധാന സീറ്റുകളും ABVPക്ക്; നാല് സീറ്റിലും തോറ്റ് ഇടത് യൂണിയനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 06:17 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ രണ്ട് പ്രധാനസീറ്റുകൾ സ്വന്തമാക്കി അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്ത് (ABVP). വൈസ് പ്രസിഡന്റ്, സെക്രട്ടറി സീറ്റുകളാണ് എബിവിപി ഉറപ്പിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ ഭാനു പ്രതാപ് സിം​ഗ് വിജയിച്ചു. മിത്രവിന്ദ കരൻവാൾ സെക്രട്ടറി സ്ഥാനവും നിലനിർത്തി.

NSUIവിന്റെ യാഷ് നന്ദൽ, AISAയുടെ ആയുഷ് മൊണ്ടൽ എന്നിവരെ പരാജയപ്പെടുത്തിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഭാനു പ്രതാപ് സിം​​ഗ് തിരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ മിത്രവിന്ദ കരൻവാൾ‌ NSUIവിന്റെ നമ്രത ജേപ് മീണയേയും എസ്എഫ്ഐയുടെ അനാമികയേയും തോൽപ്പിച്ചു.

പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പോസ്റ്റുകൾ നേടിയത് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ (NSUI) ആയിരുന്നു. റൗണക് ഖത്രി പ്രസിഡന്റായും ലോകേഷ് ചൗധരി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സുപ്രധാനമായ നാല് സീറ്റുകളിലേക്കും ഇടത് യൂണിയനുകളായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (AISA) സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (SFI) മത്സരിച്ചെങ്കിലും ഫലമുണ്ടായില്ല.

തെരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾക്ക് ശേഷമാണ് ഫലം പുറത്തുവരുന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നതിനാൽ ഫലം പ്രഖ്യാപിക്കുന്നതിൽ ഡൽഹി ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് വോട്ടെണ്ണൽ വൈകിയത്.

ഡൽഹി സർവകലാശാലയുടെ നോർത്ത് ക്യാമ്പസിൽ കനത്ത സുരക്ഷയോടെ വോട്ടെണ്ണൽ നടന്നു. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനായി വോട്ടെണ്ണൽ കേന്ദ്രത്തിൽ ബാരിക്കേഡ് ഉൾപ്പടെ  ഡൽഹി പൊലീസ് സ്ഥാപിച്ചിരുന്നു. ഫലം വന്നതിന് ശേഷമുള്ള ആഘോഷങ്ങൾ തടയുന്നതിനും ക്യാമ്പസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: abvpNSUIDUSU ELECTIONDelhi University Students Union
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies