മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ദാമ്പത്യ ഐക്യം, രോഗശാന്തി, വ്യവഹാര വിജയം, കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ശത്രുഹാനി, സാമ്പത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
മനസന്തോഷം, പക്വത, ചിന്താശേഷി, കൃഷി മൂലം ലാഭം, തൊഴിൽ വിജയം, ഉന്നതസ്ഥാന പ്രാപ്തി എന്നിവ ലഭിക്കും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. ഉദരരോഗം, വാതരോഗം എന്നിവ വരാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
മനസ്സിന് ഭയം ഉണ്ടാക്കുന്ന അവസ്ഥ സംജാതമാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുകയും മന സ്വസ്ഥത കുറയുകയും ചെയ്യും. അപമാനം, മനോദുഃഖം, ധനക്ലേശം എന്നിവ ഉണ്ടാകും
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, മനസന്തോഷം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, പക്വത, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. അപമാനം, ധനനഷ്ടം, രോഗാദി ദുരിതം അലട്ടുക, മൃഗങ്ങളെക്കൊണ്ട് ദോഷനുഭവങ്ങൾ ഉണ്ടാവുക എന്നിവ അനുഭവത്തിൽ വരും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
രോഗാദിദുരിതങ്ങൾക്ക് ഹാനി അതായത് രോഗങ്ങൾ മാറും. നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ല പേര് കേൾക്കുവാനും യോഗം ഉണ്ടാവും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഇടക്കിടെ ശരീര സുഖക്കുറവ് അനുഭവപ്പെടുകയും പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാവാൻ ഇടയാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകുകയോ പ്രേമ കാര്യങ്ങളിൽ വിജയിക്കുകയോ ചെയ്യും. ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കുകയോ വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കുകയോ ചെയ്യും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
അപ്രതീക്ഷിതമായ ധനനേട്ടം ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാവും. പുതിയ ചില ബിസിനസ്സ് കരാറുകൾ ഒപ്പ് വെയ്‌ക്കുകയും അതിൽ വിജയിക്കുകയും ചെയ്യും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം അപവാദം കേൾക്കേണ്ട അവസ്ഥ സംജാതമാകും. വരവിൽ കവിഞ്ഞ ചെലവ്, അമിത ആഡംബര പ്രിയത്വo എന്നിവ മൂലം വാരം അവസാനം ധനക്ലേശം ഉണ്ടാക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബത്തിൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും സഹോദരങ്ങളുമായും നിസാര പ്രശ്നങ്ങൾക്ക് കലഹം ഉണ്ടാവാൻ ഇടയുണ്ട്. ശത്രുക്കളിൽ നിന്നും ഒരു മുന്നറിയിപ്പും ഇല്ലാതെ ഉപദ്രവങ്ങൾ ഉണ്ടാകുകയോ പ്രകോപനം ഉണ്ടാവുകയോ ചെയ്യും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















