വൈഭവ് സൂര്യവംശി; വമ്പൻമാർ നിറഞ്ഞ ഐപിഎൽ ലേലത്തിൽ കോടിപതിയായ 13 കാരൻ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വൈഭവ് സൂര്യവംശി; വമ്പൻമാർ നിറഞ്ഞ ഐപിഎൽ ലേലത്തിൽ കോടിപതിയായ 13 കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 05:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വൈഭവ് സൂര്യവംശി. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരുകോടിയിൽ പരം രൂപ ലേലതുക ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഈ എട്ടാം ക്ലാസുകാരൻ. ക്രിക്കറ്റിനെ നെഞ്ചോട് ചേർത്ത ഇന്ത്യയിൽ ഒരു പക്ഷെ നാളെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ഈ ഇടംകൈയ്യൻ കുട്ടിത്താരത്തിന്റെ ബാറ്റിംഗ് വൈഭവമാകും.

രാജസ്ഥാൻ റോയൽസാണ് 1.10 കോടി രൂപയ്‌ക്ക് ഈ 13 കാരനെ സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു വൈഭവിന്റെ അടിസ്ഥാന ലേല തുകയായി നിശ്ചയിക്കപ്പെട്ടിരുന്നത്. ഡൽഹി ക്യാപ്പിറ്റൽസും വൈഭവിന് വേണ്ടി രംഗത്തെത്തിയിരുന്നു. 1.10 കോടി രൂപ ഡൽഹി ക്യാപ്പിറ്റൽസും ലേലം വിളിച്ചെങ്കിലും പിന്നീട് പിൻമാറി. അങ്ങനെ രാജസ്ഥാൻ റോയൽസിന് വൈഭവിനെ സ്വന്തമായി.

ബിഹാറിന് വേണ്ടി വിനു മങ്കാദ് ട്രോഫിയിൽ നടത്തിയ മാസ്മരിക പ്രകടനമാണ് വൈഭവിനെ താരമാക്കി ഉയർത്തിയത്. അഞ്ച് കളികളിൽ നിന്ന് 400 ഓളം റൺസാണ് അടിച്ചെടുത്തത്. അന്താരാഷ്‌ട്ര സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായും വൈഭവ് വാർത്തകളിൽ നിറഞ്ഞു. ചെന്നൈയിൽ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും അണ്ടർ 19 ടീമുകൾ തമ്മിൽ നടന്ന യൂത്ത് ടെസ്റ്റിൽ 104 റൺസെടുത്തുകൊണ്ടായിരുന്നു ഈ പ്രകടനം. 62 പന്തിൽ നിന്നാണ് വൈഭവ് 104 റൺസ് അടിച്ചെടുത്തത്. വൈഭവ് രാജസ്ഥാൻ റോയൽസിലെത്തിയ ശേഷം ഈ ബാറ്റിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സമ്മർദ്ദമില്ലാതെ ഫീൽഡിംഗ് വിടവുകൾ കണ്ടെത്തി അനായാസം ഷോട്ടുകൾ പായിക്കുന്ന വൈഭവിനെ വീഡിയോയിൽ കാണാം.

ഇതിന് മുൻപ് 2023-24 രഞ്ജി ട്രോഫിയിൽ ബിഹാറിന് വേണ്ടി 12 ാം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വൈഭവ് അരങ്ങേറ്റം കുറിച്ചിരുന്നു. 58 പന്തിൽ സെഞ്ചുറി നേടിയ റെക്കോർഡും വൈഭവിന്റെ പേരിലുണ്ട്. യൂത്ത് ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. അന്താരാഷ്‌ട്ര തലത്തിൽ രണ്ടാമത്തെ സെഞ്ചുറിയും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ബിഹാറിന് വേണ്ടി വൈഭവ് ഇറങ്ങിയിരുന്നു.

തന്നെ ടീമിലേക്ക് തെരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിന് വൈഭവ് നന്ദി അറിയിച്ചു. ബിഹാർ തലസ്ഥാനമായ പറ്റ്‌നയിൽ നിന്നും 100 കിലോമീറ്ററോളം അകലെയുളള സമസ്തിപൂരിൽ നിന്നാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലേക്ക് വൈഭവ് കളം പിടിക്കുന്നത്.

Tags: cricketVaibhav suryavanshiYoungest player IPLYoungest IPL Crorepati13 year old cricketer
Share
Tweet
SendShare

More News from this section

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

Latest News

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies