സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കി; ക്ഷാമബത്തയും ശമ്പള പരിഷ്‌കരണ കുടിശികയും ഇല്ല; പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി എൻ.ജി.ഒ. സംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കി; ക്ഷാമബത്തയും ശമ്പള പരിഷ്‌കരണ കുടിശികയും ഇല്ല; പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി എൻ.ജി.ഒ. സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 05:53 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ക്ഷാമബത്തയും ശമ്പള പരിഷ്‌കരണ കുടിശികയും ഉൾപ്പെടെ നൽകാതിരിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ പ്രതികരിക്കാത്ത ഇടത് സർവീസ് സംഘടനകളെ രൂക്ഷമായി വിമർശിച്ച് എൻജിഒ സംഘ്. ഇടത് സർവീസ് സംഘടനകളുടെ രാഷ്‌ട്രീയ വിധേയത്വവും, അടിമത്ത മനോഭാവവും അവസാനിപ്പിച്ച് ജീവനക്കാരുടെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരണമെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് പറഞ്ഞു.

സംസ്ഥാന വ്യാപകമായി എൻജിഒ സംഘ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം ശമ്പള പരിഷകരണം നടപ്പിലാക്കുക, തടഞ്ഞുവെച്ച മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എൻജിഒ സംഘിന്റെ പ്രതിഷേധം. കേരളത്തിന്റെ ചരിത്രത്തിൽ മുൻകാലങ്ങളിലെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിൽ ജീവനക്കാരുടെ മുഴുവൻ ആനുകൂല്യങ്ങളും, അവകാശങ്ങളും കവർന്നെടുക്കുകയാണ് ഇടതുസർക്കാരെന്ന് എൻജിഒ സംഘ് ആരോപിച്ചു.

ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന ലീവ് സറണ്ടർ, സർവീസ് വെയ്‌റ്റേജ്, ഭവന വായ്പ, നഗരബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പിണറായി സർക്കാർ നിർത്തലാക്കിയതായി എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. ലഭിക്കാനുള്ള 19% ക്ഷാമബത്ത, അനുവദിച്ച ക്ഷാമബത്തയുടെയും ശമ്പളപരിഷ്‌കരണത്തിന്റെയും കുടിശ്ശിക തുകയും തടഞ്ഞുവച്ചിരിക്കുകയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതെ വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം നൽകാതെ കബളിപ്പിക്കുകയാണെന്നും ജീവനക്കാരെ ദ്രോഹിക്കുന്ന ഇടതുമുന്നണി സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സർവീസ് സംഘടനകൾ തയ്യാറാകണമെന്നും എൻജിഒ സംഘ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് റോസ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ്. ജില്ലാ പ്രസിഡന്റ് സലിം തെന്നിലപ്പുരം മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറിമാരായ മുരളി കേനാത്, എസ്. അശ്വതി, സംസ്ഥാന സമിതി അംഗം പ്രിജു വയനാട് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി. ശിവശങ്കരൻ സ്വാഗതവും ജില്ലാ ട്രഷറർ വി. മണികണ്ഠൻ നന്ദിയും പറഞ്ഞു.

Tags: പിണറായി സർക്കാർകേരള എൻ.ജി.ഒ. സംഘ്എസ്. രാജേഷ്ശമ്പള പരിഷ്‌കരണ കുടിശികക്ഷാമബത്തKerala NGO Sangh Protest
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies