ചുറ്റും ആനകളുണ്ടായിരുന്നു, ഉറങ്ങിയിട്ടില്ല, അടുത്തിരിക്കുന്നയാളെ പോലും കാണാൻ പറ്റിയില്ല: ഒരുരാത്രി കാട്ടിൽ കഴിഞ്ഞ അനുഭവം വിവരിച്ച് പാറുക്കുട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുറ്റും ആനകളുണ്ടായിരുന്നു, ഉറങ്ങിയിട്ടില്ല, അടുത്തിരിക്കുന്നയാളെ പോലും കാണാൻ പറ്റിയില്ല: ഒരുരാത്രി കാട്ടിൽ കഴിഞ്ഞ അനുഭവം വിവരിച്ച് പാറുക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 02:05 pm IST
Facebook
Twitter
WhatsAppTelegram

കോതമംഗലം: ആനകൾ കൂട്ടമായി വന്നതുകാരണമാണ് തിരികെയെത്താൻ കഴിയാതിരുന്നതെന്ന് കുട്ടമ്പുഴ കാട്ടിൽ അകപ്പെട്ട ശേഷം തിരികെയെത്തിയ സ്ത്രീകൾ. കാണാതായ പശുവിനെത്തേടി ഇറങ്ങിയ മൂവർ സംഘം വഴിതെറ്റി വനത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ആനകളിൽനിന്നും രക്ഷപ്പെടാൻ ഒരു രാത്രി മുഴുവൻ പാറപ്പുറത്താണ് അഭയം തേടിയതെന്ന് മൂവർ സംഘത്തിലൊരാൾ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് കാട്ടിലേക്ക് പോയത്. തിരികെ വരുന്ന വഴി ആനകൾ വന്നപ്പോൾ മറ്റൊരു വഴിയിലേക്ക് മാറി. ഇതാണ് വഴിതെറ്റാൻ കാരണം. ഒരു മുറിയുടെ വലിപ്പമുള്ള പാറപ്പുറത്താണ് കഴിഞ്ഞത്. ആരും ഉറങ്ങിയിട്ടില്ല. പുലർച്ചെ രണ്ടുമണിവരെ ആനകൾ ചുറ്റും ഉണ്ടായിരുന്നു. നല്ല തണുപ്പും കുറ്റാകൂരിരുട്ടും. അടുത്തിരിക്കുന്ന ആളെ പോലും കാണാൻ പറ്റില്ല. പരസ്പരം കൈകൊണ്ട് തിരഞ്ഞു നോക്കിയാണ് എല്ലാവരും ഉണ്ടെന്ന് ഉറപ്പുവരുത്തിയതെന്ന് മൂവർ സംഘത്തിലെ പാറുക്കുട്ടി പറഞ്ഞു. പാറുകുട്ടിയുടെ നേതൃത്വത്തിലാണ് ഇവർ കാട്ടിലേക്ക് പോയത്.

പാഞ്ഞടുത്ത കൊമ്പനുമുന്നിൽ പെടാതെ മരത്തിനു പിന്നിൽ മറഞ്ഞുനിന്നു. ഒരു നിമിഷത്തേക്ക് മൂവരും ഭയന്നുപോയെന്നും പാറുക്കുട്ടി പറഞ്ഞു. ആനകൾ പോയിക്കഴിഞ്ഞ് തിരികെ പോകാമെന്ന വിശ്വാസമുണ്ടായിരുന്നു. വീട്ടിലെ കാര്യമോർത്ത് ആശങ്കയുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചിരുന്നില്ലെങ്കിലും കൃത്യസമയത്ത് മരുന്നും ഭക്ഷണവുമൊക്കെ കഴിക്കാത്തതിന്റെ പ്രശ്‍നങ്ങളുണ്ടെന്നും പാറുക്കുട്ടി പറയുന്നു.

 

Tags: FORESTElephantsKuttambuzhamissing womenexerience
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies