ഭരണഘടനാവിരുദ്ധ പരാമർശം; സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കോടതിയലക്ഷ്യം ഭയന്ന്; പാളിയത് അന്വേഷണം വൈകിപ്പിക്കാനുള്ള സർക്കാർ ശ്രമം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണഘടനാവിരുദ്ധ പരാമർശം; സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കോടതിയലക്ഷ്യം ഭയന്ന്; പാളിയത് അന്വേഷണം വൈകിപ്പിക്കാനുള്ള സർക്കാർ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 01:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിലെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കോടതിയലക്ഷ്യം ഭയന്ന്. തീരുമാനം വൈകിപ്പിച്ച് മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാൻ അവസരമൊരുക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഇതിനായി തുടർ നടപടികൾ വൈകിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മാദ്ധ്യമങ്ങളിലടക്കം വിഷയം ചർച്ചയായതോടെ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

സജി ചെറിയാനെതിരായ കുറ്റം നിലനിൽക്കില്ലെന്ന പൊലീസ് റിപ്പോർട്ടും അത് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തളളിയിരുന്നു. വേദിയിൽ ഉണ്ടായിരുന്നവരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും മന്ത്രിയെ രക്ഷിച്ചെടുക്കാനുളള ശ്രമമാണ് നടത്തിയതെന്നും കോടതി വിമർശിച്ചിരുന്നു. പരാമർശങ്ങൾ ഗൗരവമുളളതാണെന്നും കോടതി വിലയിരുത്തി. കൃത്യമായ തെളിവുകൾ ശേഖരിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്നിട്ട് ദിവസങ്ങളായെങ്കിലും സർക്കാർ തുടർ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി ഡിജിപി നടപടി സ്വീകരിച്ചത്.

സത്യസന്ധനായ ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ നിർദ്ദേശത്തിൽ ഡിജിപി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ ആരാകണമെന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം. അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്. 2022 ജൂലൈ മൂന്നിനാണ് മല്ലപ്പള്ളിയിൽ സജി ചെറിയാൻ വിവാദമായ പ്രസംഗം നടത്തിയത്.

ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുയും ചെയ്തതോടെ സജി ചെറിയാന്റെ രാജി ആവശ്യം ശക്തമാവുകയാണ്. ഈ മാസം 21 നാണ് ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം വൈകിപ്പിക്കാൻ പാർട്ടി തലത്തിലും സർക്കാർ തലത്തിലും ശ്രമമുണ്ടായി. ഉത്തരവിനെതിരെ സജി ചെറിയാന് ഹൈക്കോടതിയെ സമീപിക്കാൻ സാവകാശം നൽകുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

പക്ഷേ വ്യാപക വിമർശനവും കോടതിയലക്ഷ്യമായേക്കുമെന്ന നിയമോപദേശവും സർക്കാരിനെ മാറ്റിച്ചിന്തിപ്പിക്കുകയായിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള നീക്കം. ഭരണഘടന ചൂഷണത്തിന് വഴിയൊരുക്കുന്നതാണെന്ന് ആയിരുന്നു സജി ചെറിയാന്റെ വാക്കുകൾ. സിപിഎം മല്ലപ്പളളി ഏരിയ കമ്മിറ്റി എഫ്ബി പേജിൽ മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഉണ്ടായിരുന്നെങ്കിലും പിന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു. വിഷയത്തിൽ സജി ചെറിയാൻ നേരത്തെ രാജിവെച്ചിരുന്നെങ്കിലും പൊലിസ് റിപ്പോർട്ടിൽ കുറ്റവിമുക്തനാക്കിയതോടെ തിരിച്ച് മന്ത്രിസ്ഥാനത്ത് എത്തുകയായിരുന്നു.

Tags: ഹൈക്കോടതിസജി ചെറിയാൻക്രൈംബ്രാഞ്ച് തുടരന്വേഷണംസിപിഎം മല്ലപ്പളളിഭരണഘടനാവിരുദ്ധ പരാമർശം
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies