പണം വന്നു, അച്ചടക്കവും ഫിറ്റ്നസും ​പോയി; ഇതിഹാസങ്ങളോട് പുച്ഛം! മറ്റൊരു വിനോദ് കാംബ്ലിയാകാൻ പൃഥ്വി ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പണം വന്നു, അച്ചടക്കവും ഫിറ്റ്നസും ​പോയി; ഇതിഹാസങ്ങളോട് പുച്ഛം! മറ്റൊരു വിനോദ് കാംബ്ലിയാകാൻ പൃഥ്വി ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

2018ൽ ഇന്ത്യ അണ്ടർ 10 ലോക കിരീടം ചൂടുമ്പോൾ പൃഥ്വി ഷായായിരുന്നു നായകൻ. ഇന്ന് ടീമിലുണ്ടായിരുന്ന സഹതാരങ്ങളിൽ മിക്കവരും ഇന്ന് സൂപ്പർ സ്റ്റാറുകളായപ്പോഴും ഷായുടെ വളർച്ച തലകീഴായിട്ടായിരുന്നു. സൗദിയിൽ നടന്ന മെ​ഗാ ലേലത്തിൽ അടിസ്ഥാന വില രണ്ടുകോടിയിൽ നിന്ന് 75 ലക്ഷമാക്കി കുറച്ചിട്ടും താരത്തെ വാങ്ങാൻ ആളില്ലായിരുന്നു.

2018 ലോകകപ്പ് ജയിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയൊരു ഇതിഹാസം പിറവിയെടുക്കുന്നു എന്ന തലത്തിലായിരുന്നു ചർച്ചകൾ. സച്ചിന്റെ ജീനുള്ള വീരേന്ദർ സെവാഗിന്റെ പകരക്കാരൻ എന്ന നിലയിൽ വാഴ്‌ത്തിപ്പാടലുകൾ. കാരണം ഷായുടെ പ്രതിഭ അത്രത്തോളമുണ്ടായിരുന്നു. 2018 മുതൽ ഡൽഹി ക്യാപിറ്റൽസിൽ കളിച്ചിരുന്ന ഷാ ചെറുപ്രായത്തിൽ തന്നെ കോടിപതിയായി. 30-40 കോടി വരെ ഇതിനിടെ താരം സമ്പാദിച്ചിട്ടുണ്ട്.

എന്നാൽ പണം കുമിഞ്ഞുകൂടുമ്പോൾ താരത്തിന്റെ അച്ചടക്കവും ഫിറ്റ്നസും ​ഗുഡ്ബൈ പറഞ്ഞു. മുൻ ഇന്ത്യൻ താരവും പരിശീലകനുമായ പ്രവിൺ ആംറെ ഷായെ വിനോദ് കാംബ്ലിയോടാണ് ഉപമിക്കുന്നത്. 2018 വിൻഡീസിനെതിരെ ടെസ്റ്റിൽ ദേശീയ ടീമിനായി അരങ്ങേറി സെഞ്ച്വറി നേടിയ താരം പിന്നീട് കളിച്ചത് നാലു ടെസ്റ്റുകൾ മാത്രം. 2020ൽ ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം. ഏറ്റവും ഒടുവിൽ ഏകദിനം കളിച്ചത് 2021 ജൂലൈയിൽ.

പരിശീലനത്തിന് പതിവായി വരാത്ത താരത്തെ അടുത്തിടെ മുംബൈയുടെ രഞ്ജി സ്ക്വാ‍ഡിൽ നിന്നും പുറത്താക്കിയിരുന്നു. ടെൻഡുൽക്കറും റിക്കി പോണ്ടിം​ഗും സൗരവ് ​ഗാം​ഗുലിയുമടക്കമുള്ളവർ ഷായുമായി സംസാരിച്ച് ഉപ​ദേശങ്ങൾ നൽകിയെങ്കിലും താരം ഇതൊന്നും മുഖവിലയ്‌ക്ക് എടുക്കാറില്ലെന്നും ആംറെ പറയുന്നു. ഒരു മാറ്റവും ഷായിൽ കണ്ടില്ല. അച്ചടക്കവും ഫിറ്റ്നസും തീരെ ഇല്ലാത്ത ജീവിത ശൈലിയാണ് താരം പിന്തുടരുന്നത്. നൈറ്റ് പാർട്ടികളും മദ്യപാനവും താരത്തെ മറ്റൊരു വിനോദ് കാംബ്ലിയിലേക്കാണ് നയിക്കുന്നതെന്നാണ് വിമർശനം.

Tags: DownfallcricketIPLPRITHVI SHAWunsold
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies