തമിഴ്നാട്ടിൽ വീശിയടിച്ച് ഫെം​ഗൽ; മഴക്കെടുതിയിൽ നാല് മരണം; വരും മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥ വകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്നാട്ടിൽ വീശിയടിച്ച് ഫെം​ഗൽ; മഴക്കെടുതിയിൽ നാല് മരണം; വരും മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 06:41 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാടിനെ പിടിച്ചുലച്ച് വീശുകയാണ് ഫെം​ഗൽ ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. ചെന്നൈയിൽ വൈദ്യുതാഘാതമേറ്റാണ് നാല് പേർ മരിച്ചത്. വൈദ്യുതബന്ധത്തെയും ആശയവിനിമയ സംവിധാനങ്ങളെയും ഫെം​ഗൽ താറുമാറാക്കി.

കാമശ്വരം, വരുന്ദമാവാടി, പുതുപ്പള്ളി, വെദ്രപ്പ്, വനമാദേവി, വല്ലപ്പള്ളം, കള്ളിമേട്, ഈരവയൽ, ചെമ്പോടി തുടങ്ങിയ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 471 പേരെ പാർപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളപ്പൊക്കവും കാറ്റും മഴയും ശക്തമായി തുടരുകയാണ്. ആളുകൾ പുറത്തേക്ക് ഇറങ്ങുന്നത് പരമാവധി കുറയ്‌ക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെന്നൈയുടെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ ഉപരിതല ജലസംഭരണികളിൽ 53 ശതമാനത്തോളം വെള്ളം നിറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ പുതുച്ചേരിയിൽ കരതൊട്ട ചുഴലിക്കാറ്റ് രാത്രിയോടെ പൂർണമായും കരയിൽ പ്രവേശിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ ഫെം​ഗലിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് നിലവിൽ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്. ഈ സീസണിൽ ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.

ഇന്ന് കാറ്റിന്റെ വേഗത കൂടി മണിക്കൂറിൽ 85 കി.മീ. വേഗതയിൽ വീശും. ഉച്ചയ്‌ക്ക് ഒരു മണിക്കും രണ്ടിനുമിടയിൽ പലയിടത്തും അതിശക്തമായ മഴയുണ്ടാകുമെന്നും തീരദേശ ജില്ലയിലുള്ളവർ അതീവ ജാ​ഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചെങ്കൽപെട്ട് അടക്കം ആറ് ജില്ലകളിൽ റെഡ‍് അലർട്ടും 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച അവധിയായിരിക്കും. മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. മത്സ്യബന്ധന ബോട്ടുകളും മറ്റ് ഉപകരണങ്ങളും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും നിർ‌ദ്ദേശമുണ്ട്. ഫെംഗലിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കനക്കുകയാണ്. ഇന്ന് ഏഴ് ജില്ലകൾക്ക്  യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Tags: Fengal CycloneCyclone FengalTamil Nadu coastdeep depression
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies