500 മില്ലിമീറ്റർ!! പെയ്തത് റെക്കോർഡ് മഴ; ചെന്നൈ പ്രളയകാലത്ത് ലഭിച്ച മഴയേക്കാൾ കൂടുതൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

500 മില്ലിമീറ്റർ!! പെയ്തത് റെക്കോർഡ് മഴ; ചെന്നൈ പ്രളയകാലത്ത് ലഭിച്ച മഴയേക്കാൾ കൂടുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 11:36 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പുതുച്ചേരിയിൽ പെയ്തത് റെക്കോർഡ് മഴ. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ലഭിച്ചതെന്നാണ് റിപ്പോർട്ട്.

24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ മഴയാണ് പുതുച്ചേരിയിൽ പെയ്തത്. 1978ലെ 31.9 സെന്റീമീറ്റർ മഴക്കണക്ക് ഇതോടെ മറികടന്നു. അതായത് ഞായറാഴ്ച രാവിലെ 7.15 വരെയുള്ള കണക്കുപ്രകാരം പുതുച്ചേരിയിൽ 490 മില്ലിമീറ്റർ മഴയും വില്ലുപുരത്ത് 504 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. ചെന്നൈ ന​ഗരത്തെ പൂർണമായും വിഴുങ്ങിയ 2015ലെ പ്രളയകാലത്ത് പെയ്ത 494 മില്ലിമീറ്റർ മഴയേക്കാൾ കൂടുതലാണിത്.

കനത്ത മഴയെ തുടർന്ന് പുതുച്ചേരിയിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. സൈന്യമെത്തി രക്ഷാദൗത്യം ആരംഭിച്ചു. നൂറിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി.

ഞായറാഴ്ച രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പുതുച്ചേരി അടക്കം അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകൾക്ക് ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് കരയിൽ പ്രവേശിച്ച ഫെം​ഗൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയത്. പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ചെന്നൈയിലെ മഴക്കെടുതിയിൽ ഇതിനോടകം മൂന്ന് പേരുടെ മരണവും രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് മുതൽ ശനിയാഴ്ച വൈകിട്ട് 5.30 വരെയുള്ള തുടർച്ചയായ 24 മണിക്കൂറിനിടെ ചെന്നൈയിൽ പെയ്തത് 18 സെന്റിമീറ്റർ മഴയാണെന്നാണ് കണക്ക്. ചുഴലിക്കാറ്റിനെ തുടർന്ന് 16 മണിക്കൂർ അടച്ചിട്ട ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചെ നാലിന് തുറന്നെങ്കിലും പല വിമാനങ്ങളും റദ്ദാക്കുകയും വൈകുകയും ചെയ്തിട്ടുണ്ട്.

Tags: tamil nadurainfallpuducherryFengal CycloneCyclone Fengal
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies