വരണ്ട കണ്ണുകൾ ആണോ നിങ്ങളുടെ പ്രശ്‌നം; എങ്കിൽ ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വരണ്ട കണ്ണുകൾ ആണോ നിങ്ങളുടെ പ്രശ്‌നം; എങ്കിൽ ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

കണ്ണുകളിൽ കണ്ണുനീർ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ കണ്ണുനീർ വളരെ വേഗത്തിൽ തന്നെ ഉണങ്ങുകയോ ചെയ്യുന്ന അവസ്ഥയാണ് ഡ്രൈ ഐസ് അഥവാ വരണ്ട കണ്ണുകൾ എന്ന് പറയുന്നത്. കണ്ണുകളിൽ ചുവപ്പ്, വേദന, അസ്വസ്ഥത തുടങ്ങിയവയെല്ലാം വരണ്ട കണ്ണുകളുടെ ലക്ഷണമാണ്. തണുപ്പ് കാലത്താണ് പലരിലും ഈ അവസ്ഥ കൂടുതൽ ഉണ്ടാകാറുള്ളത്.

കണ്ണുകളിൽ കണ്ണുനീരിന്റെ അളവ് കുറയുന്നത്, തണുത്ത കാറ്റ് കണ്ണിലേക്ക് അടിക്കുന്നത്, സ്‌ക്രീൻ ടൈം കൂടുന്നത്, ഹീറ്ററുകളുടെ അമിത ഉപയോഗം, അലർജി തുടങ്ങിയവയെല്ലാം ഡ്രൈ ഐസിന് കാരണമാകാറുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. അതിൽ പ്രധാനമാണ് ലൂബ്രിക്കേറ്റിങ് ഐ ഡ്രോപ്‌സ് ഉപയോഗിക്കുക എന്നത്. മെഡിക്കൽ ഷോപ്പുകളിൽ ഇത്തരം ലൂബ്രിക്കേറ്റിങ് ഡ്രോപ്‌സ് ഇന്ന് സുലഭമാണ്. ഡോക്ടർമാരുടെ കൃത്യമായ മാർഗനിർദേശം വഴി ഇവ ഉപയോഗിക്കാവുന്നതാണ്. പാർശ്വഫലങ്ങൾ അധികമില്ല എന്നത് തന്നെയാണ് ഇവയുടെ മറ്റൊരു ഗുണം.

പുറത്ത് ഇറങ്ങുമ്പോൾ സൺഗ്ലാസുകളോ, സാധാരണ കണ്ണടകളോ ഉപയോഗിക്കുന്നത് പതിവാക്കുക. കണ്ണിലേക്ക് നേരിട്ട് കാറ്റടിക്കുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. സ്‌ക്രീൻ ടൈം കുറയ്‌ക്കുക എന്നതാണ് മറ്റൊരു കാര്യം. കമ്പ്യൂട്ടറോ, മൊബൈലോ, ടിവിയോ ഏതുമാകട്ടെ തുടർച്ചയായി ഇതിലേക്ക് നോക്കിക്കൊണ്ട് ഇരിക്കാതെ അൽപ്പസമയം കണ്ണിന് വിശ്രമം കൊടുക്കുക. 20-20-20 എന്ന നിയമമാണ് ഡോക്ടർമാർ ഇതിനായി പറയുന്നത്. ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 സെക്കന്റ് നേരത്തേക്ക് 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുക. കണ്ണു ചിമ്മാനും, കണ്ണുകൾ വരളുന്നത് പ്രതിരോധിക്കാനും ഇത് സഹായിക്കും.

ധാരാളം വെള്ളം കുടിക്കുക എന്നതും പ്രധാനമാണ്. ശരീരത്തിൽ ജലാംശം വർദ്ധിക്കുന്നത് കണ്ണുനീരിന്റെ ഉത്പാദനത്തേയും സഹായിക്കുന്നു. സാൽമൺ, ഫ്‌ളാക്‌സ് സീഡ്, വാൾനട്ട് എന്നിവ കഴിക്കുന്നതും നല്ലതാണ്. അതേപോലെ നേരിട്ട് കണ്ണിലേക്ക് ചൂട് അടിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കണം. റൂം ഹീറ്ററുകൾ, ഫയർപ്ലേസ് എന്നിവയിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്നതും നല്ലതായിരിക്കും.

 

Tags: treatmentDry Eyes In Winter
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies