അദാനി വിഷയത്തിൽ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു; തൃണമൂലിന് പിന്നാലെ രാഹുൽ നയിച്ച പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന് സമാജ്‌വാദി പാർട്ടി നേതാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദാനി വിഷയത്തിൽ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു; തൃണമൂലിന് പിന്നാലെ രാഹുൽ നയിച്ച പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന് സമാജ്‌വാദി പാർട്ടി നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. തൃണമൂൽ കോൺഗ്രസിന് പിന്നാലെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ് പ്രതിഷേധത്തിനൊപ്പം നിൽക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പാർലമെന്റിൽ അദാനി വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ചില സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിന് പിന്നാലെ സമാജ്‌വാദി പാർട്ടിയും വിട്ടുനിന്നതോടെ സഖ്യത്തിനുള്ളിലെ ഭിന്നതയും പരസ്യമായിരിക്കുകയാണ്.

പാർലമെന്റിൽ ഈ വിഷയം ഉയർത്തി തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന കോൺഗ്രസിനൊപ്പമില്ലെന്ന നിലപാട് തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ചേംബറിൽ നടന്ന ഇൻഡി മുന്നണി യോഗത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

കോൺഗ്രസിന് ഒരു അജണ്ട മാത്രമാണുള്ളതെന്നും, അത് തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് കോൺഗ്രസ് വിളിച്ച യോഗം ബഹിഷ്‌കരിച്ചത്. ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ലോക്‌സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് സമാജ്‌വാദി പാർട്ടി. എസ്പിയും തൃണമൂലും കോൺഗ്രസ് പ്രതിഷേധത്തിനൊപ്പം ചേരാത്തതിനെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

കോൺഗ്രസ് എവിടെ പോയാലും പൊതുജനങ്ങൾ അവരെ തള്ളിക്കളയുകയാണെന്ന് ബിജെപി എംപി സമിക് ഭട്ടാചാര്യ പറഞ്ഞു. ” പ്രതിപക്ഷ സഖ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങൾക്കെല്ലാം കാണാൻ കഴിയും. ചിലപ്പോൾ തൃണമൂൽ കോൺഗ്രസിനെ കാണാതാകും. ചിലപ്പോൾ ആംആദ്മിയെ കാണാതാകും, ചിലപ്പോൾ സമാജ്‌വാദി പാർട്ടിയെ കാണാതാകും. കോൺഗ്രസ് എവിടെ ചെന്നാലും അവരെ ജനം തള്ളിക്കളയും. കോൺഗ്രസിന്റെ ഇപ്പോൾ ഒരു സ്ഥലം മാത്രമേ പിടിക്കൂ. അത് പാർലമെന്റ് ഗേറ്റ് ആണ്. പാർലമെന്റിനുള്ളിൽ കയറിയാൽ ഇക്കൂട്ടർ സഭ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും” ഭട്ടാചാര്യ പറയുന്നു.

 

Tags: FEATURED2Congress Parliament Protestsamajwadi partyTrinamool
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies