10 മിനിറ്റിൽ സ്വന്തമാക്കിയത് കോടികൾ; ബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പിക്ക് 2.11കോടി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

10 മിനിറ്റിൽ സ്വന്തമാക്കിയത് കോടികൾ; ബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പിക്ക് 2.11കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ ടെസ്റ്റ്  ക്യാപ്പ് ലേലത്തിൽ പോയത് 250000 ഡോളറിന്.  ഏകദേശം രണ്ട് കോടി 11 ലക്ഷം ഇന്ത്യൻ രൂപ. 1947-48 കാലഘട്ടത്തിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ധരിച്ചിരുന്ന തൊപ്പിയാണിത്. 80 കൊല്ലത്തിലേറെ പഴക്കമുള്ള ഈ ‘ബാഗി ഗ്രീൻ’ തൊപ്പി ബോൺഹാംസ് ഓക്ഷൻ ഹൗസാണ് ലേലത്തിൽ വച്ചത്.

ഇന്ത്യൻ ടൂർ മാനേജരായ പങ്കജ് പീറ്റർ കുമാർ ഗുപ്തയ്‌ക്ക് ബ്രാഡ്മാൻ സമ്മാനമായി നൽകിയ തൊപ്പിയാണ് കഴിഞ്ഞ ദിവസം ലേലത്തിൽ കോടികൾ സ്വന്തമാക്കിയത്. വെറും പത്ത് മിനിറ്റ് മാത്രമാണ് ലേലം നീണ്ടു നിന്നത്. ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കിടെ ബ്രാഡ്മാൻ ധരിച്ചിരുന്ന ഒരേയൊരു “ബാഗി ഗ്രീൻ” എന്ന് വിശ്വസിക്കപ്പെടുന്ന തൊപ്പിക്ക് വലിയ ചരിത്ര മൂല്യമുണ്ട്.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു ഓസ്‌ട്രേലിയയിലേത് (1947-48). ഈ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനും ബ്രാഡ്മാനായി. പരമ്പരയിലെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറികളും ഉൾപ്പെടെ 715 റൺസാണ് അദ്ദേഹം നേടിയത്. ഇതിനുശേഷം 1948 ൽ നടന്ന ആഷസ് പരമ്പരയ്‌ക്ക് ശേഷമാണ് താരം വിരമിച്ചത്.

52 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 13 അർദ്ധസെഞ്ച്വറികളും 29 സെഞ്ച്വറികളും ഉൾപ്പെടെ 6996 റൺസ് നേടിയ ബ്രാഡ്മാൻ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററായി കണക്കാക്കപ്പെടുന്നു. ‘ഡോൺ’ എന്ന വിളിപ്പേരുമായി ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ബ്രാഡ്മാൻ 2001 ൽ വിടപറഞ്ഞു.

Tags: AuctionIndiaAustralian legendtest tournament
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies