''മാദ്ധ്യമ ശ്രദ്ധ നേടാൻ എന്തും ചെയ്യരുത്''; അണയുന്ന കനൽ ഊതി തീപടർത്താനാണ് രാഹുൽ ശ്രമിക്കുന്നത്; സംഭൽ സന്ദർശിക്കാൻ ശ്രമിച്ച നേതാക്കളെ വിമർശിച്ച് ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”മാദ്ധ്യമ ശ്രദ്ധ നേടാൻ എന്തും ചെയ്യരുത്”; അണയുന്ന കനൽ ഊതി തീപടർത്താനാണ് രാഹുൽ ശ്രമിക്കുന്നത്; സംഭൽ സന്ദർശിക്കാൻ ശ്രമിച്ച നേതാക്കളെ വിമർശിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 07:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെയും കോൺഗ്രസ് നേതാക്കളെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഹുലും പ്രിയങ്കയും സംഭൽ സന്ദർശിക്കാൻ പദ്ധതിയിട്ടത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നതിനാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് കേന്ദ്രമന്ത്രിമാർ പ്രശ്‌നബാധിത സ്ഥലത്ത് സന്ദർശനം നടത്താത്തത്. എന്നാൽ സംഘർഷം വർദ്ധിപ്പിക്കാനാണ് രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

” കോൺഗ്രസ് നേതാക്കളുടെ സംഭൽ സന്ദർശനം എന്തിനാണെന്ന് എല്ലാവർക്കും മനസിലാക്കാം. സംഭലിൽ സംഘർഷാവസ്ഥ തുടരുകയാണ്. ജനങ്ങളുടെ സുരക്ഷ മാനിച്ചാണ് ഒരാളെയും പൊലീസ് പ്രദേശത്തേക്ക് കടത്തിവിടാത്തത്. എന്നാൽ രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സ്ഥിതിഗതികൾ വഷളാക്കാനുള്ള ശ്രമമാണ് നടത്തിയത്. അണയുന്ന കനൽ കെടുത്താൻ ശ്രമിക്കാതെ തീ പടർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.”- പ്രൾഹാദ് ജോഷി പറഞ്ഞു.

രാഹുലിന്റെ സംഭാൽ സന്ദർശനത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദിയും രംഗത്തെത്തിയിരുന്നു. മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റാനാണ് രാഹുലും പ്രിയങ്കയും ശ്രമിക്കുന്നതെന്നും തികച്ചും ഔപചാരികതയുടെ പുറത്താണ് സംഭൽ സന്ദർശനത്തിനായി കോൺഗ്രസ് നേതാക്കൾ ഉത്തർപ്രദേശിലെത്തിയതെന്നും അദ്ദേഹം വിമർശിച്ചു.

സംഭലിലെ ജനങ്ങളോടുള്ള സ്‌നേഹത്തിന്റെ പുറത്തല്ല രാഹൽ സന്ദർശനത്തിനെത്തിയത്. വോട്ടുകൾ ഉറപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിന്റെ സന്ദർശനത്തിന് പിന്നിലുള്ളത്. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊലീസ് ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ സംഘർഷാവസ്ഥ രൂക്ഷമാക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും സുധാൻഷു വ്യക്തമാക്കി.

സംഭൽ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ഗാസിപുർ അതിർത്തിയിൽ പൊലീസ് തടയുകയായിരുന്നു. പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ടെന്നും രാഹുലിന്റെയും എംപിമാരുടെയും സുരക്ഷ മാനിച്ചാണ് കടത്തിവിടാത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പൊലീസ് വാഹനത്തിലെങ്കിലും സംഭലിലേക്ക് കൊണ്ടുപോകണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതാക്കൾ. ഇതോടെ പൊലീസ് രാഹുലിനെ തിരിച്ചയക്കുകയായിരുന്നു.

Tags: BJPPralhad JoshiSlams CongressSambal Issue
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies