പൂന്തോട്ടത്തിൽ രാവിലെ പത്രം വായിക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂർ. ഇതിനിടയിലാണ് അതിഥിയായി ഒരു കുരങ്ങെത്തിയത്. പിന്നെ ഒന്നും നോക്കിയില്ല, നേരെ ചാടി കയറിയത് തരൂരിന്റെ നെഞ്ചിൽ. മടിയിൽ കയറിയ കുരങ്ങിന്റെ ചിത്രങ്ങൾ പകർത്തി തരൂർ സോഷ്യൽ മീഡിയയിലും പങ്കുവച്ചു. ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
” രാവിലെ പത്രം വായിക്കുന്ന തിരക്കിനിടയിലാണ് ഒരു കുരങ്ങെത്തിയത്. എന്റെ അടുത്തെത്തിയ കുരങ്ങ് ഒരു മടിയും കൂടാതെ മടിയിൽ കയറി ഇരുന്നു. കെട്ടിപ്പിടിച്ച് അൽപനേരം ഇരുന്നു. അവൻ പിന്നീട് എന്റെ നെഞ്ചിലേക്ക് തലചായ്ച്ച് കിടന്നു.”- ശശി തരൂർ എക്‌സിൽ കുറിച്ചു.
Had an extraordinary experience today. While i was sitting in the garden, reading my morning newspapers, a monkey wandered in, headed straight for me and parked himself on my lap. He hungrily ate a couple of bananas we offered him, hugged me and proceeded to rest his head on my… pic.twitter.com/MdEk2sGFRn
— Shashi Tharoor (@ShashiTharoor) December 4, 2024
നെഞ്ചിൽ തലചായ്ച്ച് കിടന്ന കുരങ്ങ് അൽപ സമയം ഉറങ്ങിയെന്നും തരൂർ പറഞ്ഞു. കുരങ്ങിന് വാഴപ്പഴം നൽകാനും കോൺഗ്രസ് നേതാവ് മറന്നില്ല. ആക്രമിക്കുമോ എന്ന ഭയമുണ്ടായിരുന്നുവെന്നും അതിനാൽ അനങ്ങാതെ ശാന്തനായി ഇരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുരങ്ങുകൾ ആക്രമിച്ചാൽ റാബിസ് കുത്തിവയ്‌പ്പെടുക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. എക്‌സിലൂടെ തരൂർ പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്.