ശബരിമലയിലെ അതിഥി മന്ദിരങ്ങളിൽ ആരും കൂടുതൽ ദിവസം തങ്ങരുത്, പൊലീസും ദേവസ്വവും പ്രത്യേകം ശ്രദ്ധിക്കണം: നിർദേശവുമായി ഹൈക്കോടതി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ അതിഥി മന്ദിരങ്ങളിൽ ആരും കൂടുതൽ ദിവസം തങ്ങരുത്, പൊലീസും ദേവസ്വവും പ്രത്യേകം ശ്രദ്ധിക്കണം: നിർദേശവുമായി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 11:51 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ശബരിമല അതിഥി മന്ദിരങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ ദിവസം ആരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഡോണർ മുറിയിൽ ആരും അനധിക‍ൃതമായി താമസിക്കുന്നില്ലെന്ന കാര്യം ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.

പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ സുനിൽ കുമാർ മണ്ഡലകാലത്തും മാസ പൂജയ്‌ക്കും നട തുറക്കുന്ന ദിവസം ശബരിമലയിൽ താമസിക്കുന്നുണ്ടെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. പത്ത് വർഷമായി മുറി കൈവശം വച്ചത് നിയമപരമായി അനുവദിക്കാനാകില്ല. ശ്രീകോവിലിന് മുന്നിൽ ദർശനത്തിന് പ്രത്യേക പരിഗണന നൽകുന്നതും അവസാനിപ്പിക്കണം. ഇയാളുടെ ദർശനം വെർച്ച്വൽ ക്യൂ മുഖേനയാകണമെന്നും ദേവസ്വം ബഞ്ച് ഉത്തരവിട്ടു. പ്രത്യേക പരിഗണന ഒരു ഭക്തനുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

നട തുറക്കുന്ന ദിവസങ്ങളിൽ സുനിൽ കുമാർ ശബരിമലയിൽ താമസിക്കുകയും ശ്രീകോവിലിന് തൊട്ടുമുന്നിൽ നിന്ന് എല്ലാ ദിവസവും തൊഴുകയും ചെയ്യാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ക്ഷേത്രത്തിലേക്ക് പൂജാ സാധനങ്ങൾ സംഭാവന ചെയ്യുന്നു, ​ഗോശാല സംരക്ഷിക്കാനുള്ള ചെലവ് വഹിക്കുന്നു എന്നതിന്റെയൊക്കെ പേരിലാണ് സുനിൽ കുമാറിന് ആനുകൂല്യങ്ങൾ നൽകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റാർക്കും ഇല്ലാത്ത ആനുകൂല്യങ്ങളാണ് ഇയാൾക്ക് നൽകുന്നതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

എന്നാൽ, താൻ സന്യാസ ജീവിതമാണ് പിന്തുടരുന്നതെന്നും ആനുകൂല്യങ്ങളൊന്നും വാങ്ങുന്നില്ലെന്നുമാണ് സുനിൽ കുമാറിന്റെ വാദം.

Tags: SABARIMALAhighcourtpalakkadusunil kumar
ShareTweetSendShare

More News from this section

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies