51-ാം വയസിൽ കർദിനാൾ പ​ദവി അപൂർ‌വം; ഭാരതസഭയ്ക്കും കേരളസഭയ്ക്കുമുള്ള അം​ഗീകാരമാണ് ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിൻ്റെ കർദിനാൾ പദവി: ജോർജ് കുര്യൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

51-ാം വയസിൽ കർദിനാൾ പ​ദവി അപൂർ‌വം; ഭാരതസഭയ്‌ക്കും കേരളസഭയ്‌ക്കുമുള്ള അം​ഗീകാരമാണ് ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവി: ജോർജ് കുര്യൻ

ഭാവിയിൽ കത്തോലിക്ക സഭയിൽ കേരളീയർക്കും ഭാരതീയർക്കും വലിയൊരു പ്രാതിനിധ്യമുണ്ടാകുമെന്നും ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 07:54 am IST
FacebookTwitterWhatsAppTelegram

വൈദികപദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയായ ജോർജ് കൂവക്കാട്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴം​ഗ സംഘം റോമിലെത്തിയിട്ടുണ്ട്. ഭാരതസഭയ്‌ക്കും കേരളസഭയ്‌ക്കുമുള്ള അം​ഗീകാരമാണ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവിയെന്ന് ജോർജ് കുര്യൻ പറഞ്ഞു.

ലോകത്താമാനമുള്ള ക്രിസ്ത്യാനിമാരിൽ അർപ്പിത മനസുള്ളത് മലയാളി ക്രിസ്തീയ സമൂഹത്തിനാണ്. ലോകം മുഴുവനുള്ള സഭയിൽ മലയാളികൾ സേവനം ചെയ്യുന്നു. ചങ്ങനാശേരി അതിരൂപതയ്‌ക്ക് കീഴിലാണ് അദ്ദേഹം ജനിച്ചത്. ഒരു കാലഘട്ടത്തിൽ 80 ശതമാനത്തിലേറെ വൈദികരെയും കന്യാസ്ത്രീകളെയും ബിഷപ്പുമാരെയും സംഭാവന ചെയ്തിട്ടുള്ള രൂപതയാണ് ചങ്ങനാശേരി അതിരൂപത. അതുകൊണ്ട് തന്നെ ഇതൊരു അം​ഗീകാരമാണ്. 51-ാം വയസിൽ കർദിനാൾ പ​ദവിയിലേക്ക് ഉയർത്തുന്നത് വളരെ അപൂർവമാണ്. ഭാവിയിൽ കത്തോലിക്ക സഭയിൽ കേരളീയർക്കും ഭാരതീയർക്കും വലിയൊരു പ്രാതിനിധ്യമുണ്ടാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

ഭാരതസഭയുടെ ചരിത്രലാദ്യമായാണ് ഒ‌രു വൈദികനെ നേരിട്ട് കർദിനാളാക്കുന്നത്. കത്തോലിക്കസഭയിൽ മാർപാപ്പ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന പദവി വഹിക്കുന്നയാളാണ് കർദിനാൾ. ചങ്ങനാശേരി അതിരൂപതയിൽ മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവർക്കു ശേഷം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് ചങ്ങനാശേരി മാമ്മോട് ഇടവക അംഗമായ ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട്.

മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം രാത്രി ഒൻപതിന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. കൂവക്കാടിനൊപ്പം 20 പേരെയും കർദിനാൾ പദവിയിലേക്ക് ഉയർത്തും. എട്ടാം തീയതി ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ടിന് പുതിയ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും.

2020 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ യാത്രകൾ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തമാണ് മാർ ജോർജ് കൂവക്കാട് നിർവഹിക്കുന്നത്. മാതാപിതാക്കളായ ജേക്കബ് വർഗീസും ത്രേസ്യാമ്മയും സഹോദരൻ ആന്റണിയും ചടങ്ങിൽ പങ്കെടുക്കും. ചങ്ങനാശ്ശേരിയിൽ നിന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെയുള്ള 12 അംഗസംഘവും ചടങ്ങിൽ പങ്കെടുക്കും.

Tags: CardinalGeorge KurianArchbishop Mar George Koovakkad
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies